Thursday, December 31, 2015

Visit for more details



പ്രപഞ്ചം നമുക്ക് നൽകുന്ന ഓരോ ഏകാന്തത യും ദുഖവും സ്വയം അറിയുവാനുള്ള അമൂല്യ മായ അവസരങ്ങൾ ആണ് .കാരണം അപ്പോൾ മാത്രമേ നാം നമ്മെക്കുരിച്ച് കാര്യമായി ചിന്തില്ലുന്നുള്ളൂ .അല്ലാത്തപ്പോഴൊക്കെ നാം ബാഹ്യമായ മാറ്റു വസ്തുക്കളുടേയും മറ്റ് ആളുകളുടെയും പിറകെ ആണ്.അതിനാൽ സത്യങ്ങൾ അറിയുവാൻ പ്രകൃതി കനിഞ്ഞു നൽകിയ വരദാനം ആയി ഏകാന്തതയെ തിരിചരിയുന്നവൻ,തന്റെ ഓരോ ഏകാന്തതയും ഒറ്റപ്പെടലിനെയും വലിയ അവസരങ്ങളും വിലയേറിയ പാഠങ്ങളും ആക്കി മാറ്റി മുന്നേറുന്നു.SREE--
Read more on- 
http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
മറ്റുള്ളവരാൽ 50% ത്തിൽ കൂടുതൽ സ്വാധീനിക്കപ്പെടുക എന്നത് മിക്കപ്പോഴും ഒരു അടിമത്തമാകുന്നു.കാരണം അപ്പോൾ അവരുടെ ആശയങ്ങൾ നമ്മെ നിയന്ത്രിക്കുവാൻ തുടങ്ങുകയും നമ്മുടെ ബോധം അഗാധതയിലേക്ക്‌ മുങ്ങി പ്പോകുകയും ചെയ്യുന്നു.നാം അപ്പോൾ ആരുടെയൊക്കെയോ എന്തിന്റെ ഒക്കെയോ ജീവനില്ലാത്ത ചട്ടുകങ്ങളായി മാറുകയാണ്. ഒരു പക്ഷെ അത് ആയിരം വര്ഷം മുൻപുള്ള വ്യക്തിയോ പുസ്തകങ്ങളോ ആശയങ്ങളോ , വിശ്വാസങ്ങളോഅതൊന്നുമല്ലെങ്കിൽ അങ്ങനെയുളള വയാൽ നിയന്ത്രിക്കപെടുന്ന മറ്റുള്ളവരോ ഒക്കെ ആയിരിക്കാം . സത്യം ആ 50 %ത്തിൽ ആണ്.എന്നാൽ അത് 51% ആകുമ്പോൾ പോലും നാം ഭാവിയിൽ അനുഭവിക്കുവാനുള്ള ആ 1% ദുഖത്തെ ,കര്മ്മ ബന്ധത്തെ സൃഷ്ടിച്ചു തുടങ്ങുന്നു.കാരണം സജീവത (സന്തോഷത്തോടെ ജീവിക്കുക എന്ന പ്രക്രിയ ) ബോധത്തോട് കൂടിയേ വരികയുള്ളു.SREE--
Read more on- 
http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
എന്തുകൊണ്ട് പ്രകൃതിയും പുരുഷനും ,മനുഷ്യനും ഈശ്വരനും,പിതാവും പുത്രനും, അല്ലെങ്കിൽ ജീവാത്മാവും പരമാത്മാവും രണ്ടായി ? പുരാതന ഋഷീശ്വരന്മാർ നിഷ്കളങ്കമായി പറയുന്നു,"എനിക്കറിഞ്ഞുകൂടാ "(അവ്യക്തം).അത് പറയുമ്പോൾ നാം സ്വയം ഈഗോ ഒഴിവായി സൃഷ്ടാവിന് സമർപ്പിക്കപ്പെട്ടവനാകുന്നു.ബുദ്ധിപരമായി അറിയാനോ , അന്വേഷിക്കാനോ ശ്രമിക്കാതെ ജീവിക്കുവാൻ ,ആസ്വദിക്കുവാൻ തുടങ്ങുന്നു.പൂർണമായും മാനസീകമായി ചോദ്യങ്ങൾ ഇല്ലാതാകുമ്പോൾ ഉത്തരം അവിടെയുണ്ട്.SREE--
Read more on- 
http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
പ്രപഞ്ചത്തിൽ നിന്നുമാണ് നമ്മിലേക്ക് ഊര്ജം പ്രവഹിച്ച്ച്ചുകൊണ്ടിരിക്കുന്നത് .നാം ചിന്തകളുടെ ലോകത്ത് ചുറ്റിത്തിരിയുംപോൾ ആ ഊർജ ലഭ്യതക്ക്, കുറവ് വരുന്നു.അതിനാൽ --------------നല്ലതും, ചീത്തയുമായ----------------ചിന്തകളെ കുറയ്ക്കുകയാണ് പ്രധാന മാർഗം .ചിന്തകളെ അത്യാവശ്യമുള്ളപ്പോൾ മാത്രം ഉപയോഗിക്കുക. അതിനെന്താണ് വഴി?..ലക്ഷ്യങ്ങളും പദ്ധതികളും തയാറാക്കിക്കഴിഞ്ഞാൽ പിന്നെ ചിന്തിച്ചു സമയം കളയാതെ സദാ കർമ്മനിരതാനാകുക എന്നതാണ് .അത് എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും തുടർച്ചയായി ,വിട്ടുകൊടുക്കാതെ ഉറച്ചുനിന്നു ചെയ്യുക.നാം എത്രയും കൂടുതൽ കര്മ്മനിരതനാകുന്നുവോ അത്രയും കൂടുതൽ ഊർജം നമ്മിലേക്ക്‌ വന്നു നിറയുന്നത് കണ്ടു നാം അത്ഭുതപ്പെടും .ഉപയോഗിക്കുംതോറും അത് കൂടി കൂടി വരും.അത് ശരീരത്തിനെയും മനസ്സിനെയും യുവത്വമുള്ളതാക്കി നിലനിറുത്തുന്നു .അപ്പോൾ നാം ആ കര്മ്മസിദ്ധിയെ പ്രാപിക്കുന്നു.അതായത് നമ്മുടെ അറിവും ആ കർമ്മത്തിലെ നിപുണതയും വർധിക്കുമ്പോൾ ആ മേഖലയിൽ നമ്മെ വെല്ലാൻ മറ്റൊരാളില്ല എന്ന് പോലും എത്തിച്ചേരന്നെക്കാം .കാരണം ആ ജോലി നമുക്ക് എളുപ്പമാണ്.അത് നമ്മുടെ സ്വധർമ്മമായിക്കഴിഞ്ഞു.അത് സദാ നമുക്ക് സന്തോഷവും സംതൃപ്തിയും വിജയവും നൽകുന്നു .---------------------------Bhagavad geetha--------------------------------------------------------------------------------------------------
സ്വേ സ്വേ കര്‍മണ്യഭിരതഃ സംസിദ്ധിം ലഭതേ നരഃ സ്വകര്‍മനിരതഃ സിദ്ധിം യഥാ വിന്ദതി തച്ഛൃണു (45) --------------------------------------------------------------------------------------------------------------------------------------------------അവനവന്റെ കര്‍മ്മത്തി‍ല്‍ നിഷ്ഠയുള്ള മനുഷ്യന്‍ സിദ്ധിയെ പ്രാപിക്കുന്നു. സ്വകര്‍മ്മത്തി‍ല്‍ നിരതനായവന്‍ സിദ്ധിയെ പ്രാപിക്കുന്നതെങ്ങനെയെന്നു കേട്ടാലും. ----------------------------------------------------------------------------------------------------യതഃ പ്രവൃത്തിര്‍ഭൂതാനാം യേന സര്‍വ്വമിദം തതം സ്വകര്‍മണാ തമഭ്യര്‍ച്യ സിദ്ധിം വിന്ദതി മാനവഃ (46) -----------------------------------------------------------------------------------------------------------------യാതൊന്നില്‍നിന്ന് സകലപ്രാണികളുടെയും പ്രവൃത്തിയുണ്ടാ കുന്നുവോ, യാതൊന്നിനാല്‍ ഈ വിശ്വമഖിലം വ്യാപ്തമായിരിക്കുന്നുവോ, ആ ഈശ്വരനെ അവനവന്റെ കര്‍മ്മം കൊണ്ട് ആരാധിച്ച് മനുഷ്യന്‍ സിദ്ധിയെ പ്രാപിക്കുന്നു. ----------------------------------------------------------------------------------------------------------------------------------------- ശ്രേയാന്‍ സ്വധര്‍മോ വിഗുണഃ പരധര്‍മാത്സ്വനുഷ്ഠിതാത് സ്വഭാവനിയതം കര്‍മ കുര്‍വ്വന്നാപ്നോതി കില്ബിഷം (47)------------------------------------------------------------------------------------------------------------------------------------------------------------------------------------- അന്യരുടെ ധര്‍മ്മം നല്ല പോലെ അനുഷ്ഠിക്കുന്നതിലും ശ്രേഷ്ഠം ഗുണങ്ങളില്ലാതെയാണെങ്കിലും ചെയ്യപ്പെടുന്ന സ്വധര്‍മ്മമാകുന്നു. സ്വഭാവാനുസൃതമായ കര്‍മ്മം ചെയ്യുന്നവന്‍ പാപം അടയുന്നില്ല.------------------------------------------------------------------------------------------------------------------------------------------------------------------------ ------------സഹജം കര്‍മ കൌന്തേയ സദോഷമപി ന ത്യജേത് സര്‍വ്വാരംഭാഃ ഹി ദോഷേണ ധൂമേനാഗ്നിരിവാവൃതാഃ (48)------------------------------------------------------------------------------------------------------------------------------------------ ഹേ കൗന്തേയ, ദോഷമുള്ളതാണെങ്കിലും സ്വധര്‍മ്മത്തെ ഉപേക്ഷിക്കരുത്. തീ പുക കൊണ്ടെന്ന പോലെ എല്ലാ കര്‍മ്മങ്ങളും ദോഷങ്ങളാല്‍ ആവൃതമാണ്.SREE--
Read more on- 
http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
മൗനം നമുടെ തുടക്കവും ഒടുക്കവുമാണ് .ജീവിതത്തിന്റെ കാലുകൾ ഉറപ്പിച്ചിരിക്കുന്നത് മുള നാദം പോലെ തോന്നിക്കുന്ന ആ മഹത്തായ നാദത്തിനുള്ളിലെ മൗനത്തിലാണ് .അതിനാലാണ് ഒരാൾ മൗനത്തിലെക്കു വരുമ്പോൾ .ശ്വാസോച്ച്വാസം ക്രമമാകുന്നത്,ശാന്തനാകുന്നത് ,ആനന്ദവാനാകുന്നത് .മൗനം അനന്തതയുമായുള്ള പ്രണയമാണ്,ധ്യാനമാണ്.ഇന്ദ്രിയ സംവേദനങ്ങളെ പൂർണമായി അനുഭവിക്കലാണ്‌,അതായത് 'പൂർണമായി ജീവിക്കൽ',അഥവാ ജീവിതത്തെ അറിയൽ ആണ്.അങ്ങനെ ഒരാൾക്ക് മരണവും കൗതുകമുളളതായിരിക്കും.അങ്ങനെ ഒരാൾ ജീവിതം ആഘോഷിക്കുന്ന പൂർണ സ്വതന്ത്രനുമായിരിക്കും .SREE--
Read more on- 
http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
യഥാർത്ഥ മൗനത്തിൽ (ആന്തരീക മൗനം )നാം എല്ലാം നിരീക്ഷിക്കുന്നവനാകുന്നു.അറിയുന്നവനാകുന്നു.സ്വീകരിക്കുന്നവനാകുന്നു.എല്ലാം നമ്മിലേക്ക്‌ താനേ വരുന്നു.ഇന്രിയങ്ങളിലൂടെ വരുന്ന എല്ലാ സംവേദനങ്ങളും അറിയുകയും സ്വീകരിക്കുകയും ചെയ്യുന്നു.എന്നാൽ നാം ചിന്തിക്കുവാനോ മറ്റുള്ളവരോട് സംസാരിക്കുവാനോ തുടങ്ങുമ്പോൾ ഈ ഇന്ദ്രിയ സംവേദനങ്ങളെ അറിയാതെ,അവയെ (ജീവിക്കൽ എന്നാ പ്രക്രിയയെ,ജീവിതത്തെ )അവഗണിച്ചുകൊണ്ട്ബോധം നമുക്ക് പുറത്തേക്ക് സഞ്ചരിക്കുന്നു.നമ്മുടെ ഉള്ളിൽനിന്നും എന്തോ നമുക്ക് പുറത്തേക്ക് പോകുന്നു.ഏതോ അടിയിലുള്ള ജീവ ശക്തിയുമായി ഉള്ള ബന്ധത്തിന്റെ ഞെട്ട് അറ്റ് പോകുന്നുനാം പുറം ലോകത്തേക്ക് പോകുന്നു.ദാ നാം പുഅത്തെ ലോകത്തിലായിക്കഴിഞ്ഞു .നമ്മുടെ ഊർജം ഏറെ കുറഞ്ഞു കഴിഞ്ഞു.നില തപ്പിയിട്ടും അടിയിൽ കിട്ടുന്നില്ല.ചരട് പൊട്ടിയ പട്ടം പോലെ നാം അലയാൻ തുടങ്ങുന്നു. പുറത്ത് അലയുംപോഴും സ്വകാര്യമായി ആ വാതിൽ അകത്തു പരതുന്നു..അപ്പോൾ ഒരേസമയം എല്ലാ ഇന്ദ്രിയ സംവേദനങ്ങളെയും മുൻപത്തെ പോലെ ശ്രദ്ധിക്കുവാൻ കഴിയാതെ വരുന്നു.ശക്തമായ കർമ്മബന്ധങ്ങളെ നേരിടേണ്ടി വരുന്നു.നാം നരകത്തിന്റെ പുത്രനായിക്കഴിഞ്ഞു .സ്വർഗം നമുക്കന്യമായിക്കഴിഞ്ഞു.വീണ്ടും നമുക്ക് തിരിച്ചു പോകണ്ടേ ?കുട്ടിക്കാലത്തിൽ ചിന്തകളില്ലാതെ ഇന്ദ്രിയങ്ങളെ മുഴുവൻ ഉപയോഗിച്ചു ആന്തരീക മൗനത്തൊടെ നിറഞ്ഞു കളിച്ച ആ ബോധലോകത്തിലേക്ക് ? തിരിച്ചറിവോടെ ആ സ്വാതന്ത്രിയത്ത്തിന്റെ സ്വർഗലോകത്ത്തിലേക്ക്.?SREE--
Read more on- 
http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
ഓരോ മനുഷ്യന്റെയും മനസ്സ് ഓരോ രീതിയിലാണ് അനുശിലനം ചെയ്യപ്പെട്ടിട്ടുള്ളത്.വാസനകളും വിഭിന്നമാണ്. വിവിധ ബോധ നിലവാരത്തിലുള്ള വിഭിന്ന മന്സ്സുകളെയാണ് ധ്യാനത്തിൽ നശിപ്പിക്കേണ്ടി വരിക. അതിനാൽ ഓരോരുത്തർക്കും ഓരോ ധ്യാനരീതികളാണ് ഗുണം ചെയ്യുക.അവയെ സ്വന്തമായി തന്നെ ബോധപൂർവ്വം കണ്ടെത്തെണ്ടതാണ്.അതിനാൽ ധ്യാനങ്ങൾ തമ്മിലുള്ള താരതമ്യ പഠനം അപൂർണമായിത്തന്നെ നിലനിൽക്കുംSREE--
Read more on- 
http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
ചില ധ്യാന രീതികൾ പരീക്ഷിക്കുമ്പോൾ പൊടുന്നനെ നാം നമ്മുടെ ബോധ കേന്ദ്രത്തിലേക്ക് പതിക്കുന്നു.അപ്പോൾ നാം സുഖം എന്നതിൽനിന്നും വേറിട്ട ആനന്ദം എന്ന ഒന്ന് അനുഭവിക്കുന്നു.അതായത് ആനന്ദം നമ്മുടെ അടിസ്ഥാന ഭാവമായതിനാൽ കാരണമില്ലാതെ ഉണ്ടാകുന്നതാണ്.അപ്പോൾ നമിൽ വളരെയധികം പ്രത്യക്ഷമായ വേഗത്തിലുള്ള ഒരു മാറ്റം,ആ ധ്യാന രീതിയൊടു ഒരു പ്രത്യേക ആകർഷണം ഉണ്ടാകുന്നു.പലർക്കും ഇത് പല രീതിയൊടാ യിരിക്കും ഉണ്ടാകുക. അതായത് ധ്യാനലോകത്ത് തുടക്കക്കാരായവരിൽ പലരും തനിക്കു ആ അനുഭവം ഉണ്ടായി ,ഈ അനുഭവം തോന്നുന്നു എന്നൊക്കെ സങ്കൽപ്പിക്കാറുണ്ട്‌ .അത് വേഗം ഫലം കിട്ടണമെന്ന് ചിന്തിക്കുന്ന ഒരു consumer മനസ്സ്‌ കൃത്രിമമായി ഉണ്ടാക്കുന്ന സങ്കല്പ്പങ്ങലാണ്.ഇത് ഉപനിഷത്തിൽ പറയുമ്പോലെ നേതി,നേതി (ഇതല്ല,ഇതല്ല)എന്ന് തള്ളി മുന്നോട്ടു പോകേണ്ടതാണ്. എന്നാൽ നമുക്ക് അനുയോജ്യമായത് വരുമ്പോൾ അത് നമ്മെ വേഗം വലിച്ച്ചടുപ്പിക്കുന്നു . മുൻപ് സങ്കല്പ്പിച്ച്ചതുപോലെ അല്ലാതെ ശരിക്കും വളരെ പ്രത്യക്ഷത്തിലുള്ള അനുഭവങ്ങളെ തരുന്നു.അതോടുകൂടി അതുവരെ ഒരു മുറി യുക്തിവാദികൂടിയായിരുന്ന നാം സമൂലമായി മാറാൻ തുടങ്ങുന്നു. ചുരുക്കത്തിൽ, സങ്കല്പ്പിച്ച്ച്ചുണ്ടാക്കിയ അനുഭവങ്ങളല്ല നമുക്ക് അനുയോജ്യമായ ധ്യാനത്തിൽ സംഭവിച്ചു തുടങ്ങുക.അപ്പോഴും നാം തള്ളിക്കള യെണ്ടതാണവയെ . അത് പരമാത്മാവ്‌ കനിഞ്ഞു സംഭവിപ്പിക്കുന്നതുവരെ സദ്സംഗവും ,സാധനകളും,തത്വവിചാരവുമായി ക്ഷമയോടെ ഭാവിയിലുണ്ടാകുന്ന ഇത്തരം അനുഭവങ്ങളെ ക്കുരിച്ച്ചുള്ള അബദ്ധ ജടിലമായ സങ്കൽപ്പങ്ങളെ വിഷംപോലെ തള്ളിക്കളഞ്ഞു വർത്തമാനകാലത്തിൽ ബോധവാനായി തുടരുന്നവൻ സ്വാഭാവികമായി "അതിനെ "അറിയുന്നു. കാരണം നാം ഈ ക്ഷണത്തില്ത്തന്നെ പൂർണനാണെന്നു തിരിച്ചറിയുകയാണ് വേണ്ടത്.ഭാവിയിൽ ഒരു ബോധോദയവും നേടിയെടുക്കുവാനില്ല.അത് ഇപ്പോൾ ഇവിടെത്തന്നെയാണ്.SREE--
Read more on- 
http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
പ്രാണായാമം എന്ന അതിഗംഭീരമായ ഒന്ന് ഭാരത്തത്തിനു ,ലോകത്തിനു ആയിരക്കണക്കിന് ബോധോദയം നേടിയ ഋഷിമാരെ സംഭാവനചെയ്തു.അതിൽ വിരലിലെണ്ണാവുന്നവരെയെ നാം അറിയുന്നുള്ളൂ എന്നതാണ് സത്യം.കാരണം അവരിൽ 99% പേരും ജനമദ്ധ്യത്തിൽ അറിയപ്പെടാനും അതിലൂടെ പിന്നെയും ഈ ആത്മാർഥതയില്ലാത്ത അസത്യലോകത്ത് തന്റെ ഈഗോയെ വർധിപ്പിച്ചു കർമ്മബന്ധങ്ങളിൽ പെട്ട് ഒരിക്കൽക്കൂടി അലഞ്ഞു തിരിയുവാനും സമയം കളയുവാനും ഇഷ്ടപ്പെടുന്നില്ല.കാരണം അവർ അതിൽനിന്നും മോചനം നേടിയാണ്‌ ഇത്തരത്തിൽ ഉയർന്നത് .അതിനാലവർ വല്ല മഞ്ഞിനടിയിലും പ്രണവതുരീയാവസ്തയിൽ ഇപ്പോഴും ഉണ്ടാകും.പ്രപഞ്ചത്തിന്റെ സ്വരമായ ഓം കാര രൂപത്തിൽ. അതെ ,അവർ അറിയപ്പെടാതെ കഴിയുന്നു .വിശ്വം മുഴുവൻ ഉൾക്കൊള്ളുന്ന സ്നേഹത്തിന്റെ ശബ്ദം ഓംകാര രൂപത്തിൽ പ്രക്ഷേപണം ചെയ്തുകൊണ്ട് .ഈ അത്ഭുത ധ്യാനക്രമം അറിഞ്ഞു ചെയ്യുന്നവൻ സത്യത്തിനെ അറിയുകതന്നെ ചെയ്യും.ഇന്നല്ലെങ്കിൽ നാളെ . പക്ഷെ 99% വരുന്ന നാട്യക്കാരെ തള്ളി അപൂർവത്തിലപൂർവരായ,ഇതിലൂടെ അനുഭവം നേടിയവരിൽനിന്നും യഥാർത്ഥ സമ്പ്രദായം അറിഞ്ഞു യഥാവിധി അഭ്യസിച്ചു ചെയ്യണമെന്നു മാത്രം.SREE--
Read more on- 
http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
യാതാര്തത്ത്തിലുള്ള അപൂർവത്തിലപൂർവമായ പ്രാചീന ആഷ്ടാംഗ യോഗത്തിലെ സാധനാ ക്രമമാണ് പ്രാണായാമം .പക്ഷെ ഇന്ന് സായിപ്പന്മാർക്ക് പാക്കേജായി വിൽക്കുന്ന "അഷ്ടാംഗയോഗ" യുമായി ഇതിനു ഒരു ബന്ധവുമില്ല. പ്രണവതുരീയാവസ്ത പറയാൻ അൽപ്പം മാണ്ടൂക്യോ പനിഷത്തിലേക്ക് പോകേണ്ടിവരും.നാലവസ്ഥകൾ ചേരുന്നതാണ് ഓം കാരം എന്ന പ്രണവം .1.വൈശ്വാനരൻ എന്ന നാം കാണുന്ന പ്രപഞ്ചം.2.തൈജസൻ എന്ന നാം ഈ ലോകത്തിലായിരിക്കുംപോളും അടിയിൽ നമ്മെ യതാർതത്തിൽ നിയന്ത്രിക്കുന്ന സ്വപ്നലോകം(ചിന്താലൊകം ).3. പ്രാജ്ഞൻ- ബോധവാനായി സങ്കല്പങ്ങൾ എല്ലാം ഒഴിഞ്ഞ ധ്യാനാവസ്ഥ.4.തുരീയൻ - പ്രാജ്ഞധ്യാന അവസ്ഥയിൽ തുടരുന്ന നേരം ഒരുവനിൽ സംഭവിക്കുന്ന ഊര്ജ വിസ്ഫോടന ഫലമായുണ്ടാകുന്ന പ്രകാശമാനമായ അവസ്ഥ. പ്രണവത്തിന്റെ ഈ തുരീയാവസ്തയിൽ സാധകൻ ഈ പ്രപഞ്ചത്തിന്റെ കാരണ സ്വരൂപവുമായി ലയിച്ചു ചേർന്ന് ലോകം മുഴുവൻ ശാന്തിദായകമായ ഊര്ജം (Greatest Healing Power .)ഉത്സർജിച്ച്ചുകൊണ്ടിരിക്കുന്നു ..SREE--
Read more on- 
http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
ആത്മോർജത്തിനു വലുതായി പൂർണതയിൽ ലയിച്ചേ പറ്റൂ .അത് ഇന്ദ്രിയങ്ങളിലൂടെ പുറത്തെക്കൊഴുകുമ്പോൾ ലോകം കീഴക്കാൻ അലക്സാണ്ടാരെപ്പോലെ ഭ്രാന്തമായി ലോകംമുഴുവൻ യുധംചെയ്തുകൊണ്ട് അലഞ്ഞു തിരിയും. എത്ര വലുതായെങ്കിലും പോരാ പോരാ എന്ന അവസ്ഥ .കാരണം ലക്ഷ്യം അവിടെ അനന്തമാണ്‌.കാരണം നാം പുറ ത്തെക്കാണ് നോക്കിക്കൊണ്ടിരിക്കുന്നത്‌.എന്നാൽ ഇന്ദ്രിയ വാതിലുകൾ അന്തർമുഖമാക്കിയാൽ ആത്മാവ് പുറത്തെക്കൊഴുകാതെ തിരികെവന്നു ഉറവിടവുമായി ഒന്നായിതീരുകയും അപ്പോൾത്തന്നെ പൂർണതയെ പ്രാപിക്കുകയും ചെയ്യുന്നു.അതുകൊണ്ടാണ് സയന്സിന് ഒരിക്കലും പൂർണമാകുവാൻ സാധിക്കാത്തതും ധ്യാനത്തിന് പൂർണമാകുവാൻ സാധിക്കുന്നതും.SREE--
Read more on- 
http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
കല്ലിനെ ദൈവമാക്കുമ്പോൾ അത് നമ്മിൽ യോഗം സംഭവിപ്പിക്കുന്നു.എന്നാൽ ദൈവത്തെ കല്ലാക്കുന്നു എന്ന് തെറ്റിദ്ധരിച്ചാണ് എല്ലാ ജിഹാദി ചുവയുള്ള ചിന്താ -വാദ ഗതികളും ഉണ്ടാവുന്നത്--SREE--
Read more on- 
http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
പോസിറ്റിവും നെഗറ്റിവും ചേരുന്നതാണ് ആത്മീയത.ദൈവം ചിലപ്പോൾ ചുഴലിക്കാറ്റും സുനാമിയും ഭൂകമ്പവുംമായി വന്ന് എല്ലാം അടിച്ചു നശിപ്പിക്കുന്നു.ചിലപ്പോഴത് കുളിർകാറ്റും ദാഹജലമോഴുകുന്ന പുഴയായും മഴയായും അനുഗ്രഹം ചൊരിയുന്നു.എന്നാൽ നെഗട്ടിവിനെതിരായി പോസിട്ടിവിനെയോ തിരിച്ചോ തെരഞ്ഞെടുക്കുമ്പോൾ അത് അങ്ങേയറ്റം കള്ളത്തരവും ഭൗതികതയുമാകുന്നു .ദുഖങ്ങളായ കർമ്മബന്ധങ്ങളെ സൃഷ്ടിക്കുന്നു .ബോധവാൻ ഏതവസ്ഥയിലും ഈ ദ്വന്തങ്ങളെ അതിജീവിക്കുകയും "പൂജ്യം " എന്ന സത്യലോകത്തിൽ നിലനില്ക്കുകയും ചെയ്യുന്നു.ആ യഥാർത്ഥ പോസിട്ടിവ് ഒരിക്കലും അയാളുടെ തെരഞ്ഞെടുപ്പല്ല.സൃഷ്ടാവിന്റെ വരദാനമാണ് എന്നയാളറിയുന്നു .കാരണം അയാൾ ഒരിക്കലും ഒന്നും തെരഞ്ഞെടുക്കുന്നില്ല തന്നെ.തെരഞ്ഞെടുക്കുവാൻ അവിടെ ആരും ഇല്ലതന്നെ.SREE--
Read more on- 
http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
അവനവന്റെ ഉള്ളിലാണ് ജീവിതമനുഭവിക്കുന്നത്‌ .അവിടെ യാണ് നാം ഉള്ളതും നിലനിൽക്കുന്നതും ഇല്ലാതെയാകുന്നതും ഒക്കെ അനുഭവപ്പെടുന്ന കേന്ദ്രം .അതേസമയം മരണമില്ലയ്മയും സൃഷ്ടാവും ഉത്തരങ്ങളും ഉള്ളതും അവിടെയാണ്.അവിടെ ആണ് അന്വേഷിക്കുകയുംവേണ്ടത്.അവിടെ നിലനില്ക്കാതെ അത് മറന്നുകൊണ്ട് സങ്കൽപ്പത്തിൽ ചിന്തകളിലൂടെ പുറംലോകത്തു കടന്നു വന്ന് സങ്കൽപ്പത്തിൽ ജീവിച്ചുകൊണ്ട് തർക്ക വി തർക്കത്തിലൂടെ അന്വേഷിക്കുന്നത്, ഭൂമിയിൽനിന്നും ആഴക്കടലിനെ പഠിക്കുവാനായി പാരച്യൂട്ടിൽ പറക്കുന്നതുപോലെ ഭ്രാന്താണ്. പുറംലോകത്തെ സത്യമെന്നും സ്ഥിരമെന്നും കരുതി വിരുന്നു വന്നവരെന്ന കാര്യംപോലും മറന്നുകൊണ്ട് അതിൽ അലഞ്ഞുതിരിഞ്ഞു വിഹരിച്ചുകൊണ്ടു ,അവിടെ സ്ഥിര സങ്കേതം ആഗ്രഹിക്കുന്നവരുടെ ഹാലൂസിനേഷൻ മാത്രമാണ് ആണ് ഭൌതിക പ്രപഞ്ചം.അതിനെ അനുഭവിക്കുന്ന ഉള്ളിലെ സത്യലോകമായ ബോധകേന്ദ്രത്തിൽ സ്ഥിരമായി നിലനില്ക്കുന്നവന് അവ സ്വപ്നം മാത്രമായിതീരുന്നു .SREE--
Read more on- 
http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
ഗുരു എപ്പോഴും പലപല രൂപത്തിൽ നമുക്ക് ചുറ്റും നമ്മളുമായി ബന്ധംസ്ഥാപിക്കുവാൻ കിണഞ്ഞു ശ്രമിച്ച്ചുകൊണ്ടിരിക്കുന്നു ..ഒരു കൊച്ചു കുട്ടിയുടെ രൂപത്തിൽ ,ചിലപ്പോൾ നിരക്ഷരനായ അയൽക്കാരന്റെ രൂപത്തിൽ ,ചിലപ്പോള ഒരു tv പ്രോഗ്രാമിന്റെ രൂപത്തിൽ ..ചിലപ്പോൾ ഒരു പുസ്തക ത്തിലൂടെ ...ചിലപ്പോൾ ഇനര്നെട്ടിലൂടെ ..ചിലപ്പോൾ ഒരു അപരിചിതനായ സുഹൃത്തിലൂടെ...അങ്ങനെ അദേഹം നമ്മളുമായി ബന്ധപ്പെടാൻ സദാ ശ്രമിച്ച്ചുകൊണ്ടിരിക്കുന്നു...പക്ഷെ നമ്മളോ ഇന്നലത്തെ സീരിയലിലെ അമൃതയുടെ സാരിത്തുംബിലാണ്...ആഗ്രഹങ്ങളുടെ മായാ സങ്കൽപ്പ തൈജസ ലോകത്താണ് ....ആത്മീയത എല്ലാവരിലുമുണ്ട്...ആ പ്രേരണ ശക്തമാകുമ്പോൾ ,സങ്കല്പ്പത്ത്തിലെ താടിയും മുടിയുമുള്ള, കിഴവനായ, കാവിയുടുത്ത ഒരു (കള്ള)സന്യാസി വന്നു ബോധോദയം നല്കുമെന്ന് കരുതി മാറ്റി വെക്കുന്നു...അത് മനസ്സ് കണ്ടുപിടിക്കുന്ന ഒരു ഒഴിവുകഴിവ് മാത്രമാണ്...ഞാൻ ആത്മാന്വേഷനത്തിനായി ഒന്നും ചെയ്യുന്നില്ലെന്നുള്ള കുറ്റബോധത്തെ നിശബ്ദമാക്കുവാനുള്ള ആത്മീയ രൂപം പ്രാപിച്ച മനോഹരമായ ഒരു കള്ളം. കാരണം അവരവരുടെ ജീവിതം തന്നെ ബോധപ്രാപ്തർക്ക് ജീവിച്ചു തീർക്കുവാൻ സമയമില്ല.. ഇനി അഥവാ സമയമുണ്ടെ ങ്കിൽത്തന്നെ ലോകത്തെ 700 കോടി ജനതയ്ക്ക് അങ്ങോട്ട്‌ പോയി ബോധോദയം നല്കാൻ കോടികളിലൊന്നായ അവര്ക്ക് കഴിയില്ലല്ലോ....പരമഹംസ യോഗാനന്ദജിക്ക് ദര്ശനം നല്കിയ ലാഹിരി മഹാശയനെയും വിവേകാനന്ദന് ശിഷ്യത്തം നല്കിയ പരമഹംസരെയും വായിച്ചു അതു പോലെ നാളെ ,ഒരിക്കൽ എനിക്കും ഒരു ഗുരു വരുമെന്നും പിന്നെ ഒന്നുമറിയേണ്ട എല്ലാം ഞൊടിയിടയിൽ നടക്കുമെന്നും കരുതുന്നു. ഈ സങ്കല്പ്പത്തെയാണ് പലരും ഗുരു രൂപത്തിൽ ചൂഷണം ചെയ്യുന്നതും ....മലയാളികളുടെ പണി യെടുക്കാതെ മറ്റുള്ളവരെ ,(ഗുരുവിനെക്കൊണ്ട് ) പണിയെടുപ്പിക്കാനുള്ള മടി ഏറിയ മനസ്സാണ് ഇതിനു പിന്നിലെന്ന് തോന്നുന്നു.പക്ഷെ അത് ആത്മീയതയിൽ ചെലവാകാതിരിക്കുവാനാണ് സാധ്യത.കാരണം യഥാർത്ഥ ആത്മീയത സ്വന്തം ജീവിതം വച്ചുള്ള ,ഉടനടിയുള്ള ശാസ്ത്രീയമായ പരീക്ഷനമാണ്.അന്വേഷണമാണ് . പൂർണ്ണ സമർപ്പണമാണ്‌ .ആത്മാർഥമായി അതിനു ധൈരിയം കാണി ച്ചിച്ട്ടുള്ള വരൊക്കെ അനുഭവത്തിന്റെ കാര്യത്തിൽ എന്തെങ്കിലും നേടിയിട്ടുമുണ്ട് എന്ന് ഉറപ്പാണ്..കാരണംഅത് അനുഭവമായതിനാൽ അവർക്ക് അത് അവരെപോലെയുള്ള സത്യദാഹികളാ യ മറ്റുള്ളവരെയും പ്രത്യക്ഷത്തിൽ അനുഭവിപ്പിക്കുവാൻ കഴിയും. അങ്ങനെയുള്ളവരാണ് ചരിത്രത്തിൽ ഗുരുക്കന്മാരെന്നു അറിയപ്പെട്ടത് .ഒട്ടും സമയം കളയാൻ ഇല്ല ..അതിനാൽ നാം അനുഭവമുള്ളവരെ തേടി പിടിച്ചു അങ്ങോട്ട്‌ പോയെ മതിയാകു .ഇല്ലെങ്കിൽ ഇത്തവണയും എല്ലാം വെറുതെ ...അവരുടെ ജീവിതാവസാനം "സ്ക്രാച്ച് ആണ്ട് വിൻ" പേപ്പർ ചുരണ്ടുമ്പോൾ വായിക്കുന്ന ആ വാചകം തന്നെ അവസാനം മനസ്സിൽ വരും-"ബെറ്റർ ലക്ക് നെക്സ്റ്റ് ടയിം".........SREE--
Read more on- 
http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
നല്ലതോ ചീത്തയൊ ആയ, എതുതരത്തിലുളള ഉറച്ച ആശയങ്ങളായാലും പ്രത്യയ ശാസ്ത്രങ്ങളായാലും അവ അതിസൂക്ഷ്മമായ അടിമത്തം സൃഷ്ടിക്കുന്നു .കാരണം അവ രൂപങ്ങളാണ് ....എപ്പോഴും അവ ,രൂപമില്ലാത്ത,ബോധപരമായ ആത്മീയതയുടെ ഒഴുക്കിൽ സത്യത്തിനെതിരായി തടസങ്ങളെ സൃഷ്ടിച്ച്ച്ചുകൊണ്ടിരിക്കും .കാരണം ഈ ആശയങ്ങളാണ് വ്യക്തിത്വം ആയി കാണപ്പെടുന്നത് .ആശയങ്ങൾ അവയോടുള്ള അടിമത്തം സൃഷ്ടിക്കുന്നു .അപ്പോൾ അയാൾ ,ജീവിതത്തിന്റെ കുത്തോഴുക്കിനെ ആ ആശയങ്ങൾക്കനുസരിച്ചു രൂപപ്പെടുത്തുവാൻ പാടുപെടുന്നു .പക്ഷെ അവ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളുമായി യോജിക്കാതെ നരകം സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു .എന്നാൽ വ്യക്തിത്വമാണ് അഹം .അതിന്റെ നിരോധനമാണ്‌ സ്വാതന്ത്രിയം ,ആ സ്വാതന്ത്രിയത്തിന്റെ പരമകാഷ്ടയാണ്‌ പരമാനന്ദം ആയ "അഹം ബ്രഹ്മാസ്മി" എന്ന മോക്ഷാവസ്ഥയും SREE--
Read more on- 
http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
പ്രപഞ്ചം മുഴുവൻ തുണിയുടുക്കാതെ തുണിയുടുത്ത്‌ നടക്കുന്ന മനുഷ്യനെ നോക്കി പരിഹസിക്കുന്നു(അവധൂതന്മാരെ ഒഴികെ ).....മനുഷ്യനോ.......മൃഗങ്ങളെ പോലും തുണി ഉടുപ്പിക്കാൻ ശ്രമിച്ചു പരാജയപ്പെടുന്നു.അത്ഭുതം ...എനിട്ട്‌ അതഴിയുന്നിടത്തൊക്കെ സർവതും നഷ്ടപ്പെടുത്തുന്നു....( ലോകം മുഴുവൻ എല്ലാവരും ഡ്രസ് ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ഏതോ ഒരാൾ )SREE--
Read more on- 
http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
നാം, അതായത് ആദ്യംതന്നെ നമ്മുടെ പരിമിതമായ മനസ്സ് ഈശ്വരനെയും ആത്മീയതയെയും ഒക്കെ കുറിച്ചു നിഗമനങ്ങൾ ഉണ്ടാക്കുകയും എപ്പോഴും ആത്മാന്വെഷനത്തിനായി അങ്ങനെ പഠിച്ചു വച്ചിരിക്കുന്നതിനു അനുകൂലമായി ചേർക്കാൻ പറ്റിയ പ്രമാണങ്ങൾ തേടിനടക്കുകയാണ് ....അതായത് സ്വയം അതിൽ സംശയമുള്ളതുകൊണ്ട് പുറത്തുനിന്നും ഒരു സപ്പോർത്ടുണ്ടെങ്കിൽ അതുറപ്പിക്കാം ...തന്റെ പാത ശരിയെന്നു......പക്ഷെ നമ്മുടെ പാത നന്നായി അറിയാൻ കഴിയുന്നത്‌ നമുക്കുമാത്രമാണ്.......ആ സംശയങ്ങൾ അർത്ഥവത്താണ് .അതിനെ പ്രമാണങ്ങളാൽ ഇടിച്ചു താത്താതെ .. ആ ബോധത്തെ പുറത്തേക്ക് വരാനനുവദിക്കുക ...കാരണം ആത്മീയതയിൽ എപ്പോഴും തെറ്റുപറ്റുന്നത് അവനവനു മാത്രമായിരിക്കും ..കാരണം ഇതുമാത്രം വവനവന്റെ ഉള്ളിലേക്കുള്ള അന്വേഷണമാണ്...ഒരുപാട് ധൈര്യം വേണ്ട പരീക്ഷണമാണ് ....മനസ്സ് എപ്പോഴും അറിയാത്തതിലേക്ക് പോകാൻ,തുറക്കുവാൻ ഭയപ്പെടുന്നു...കാരണം മനസ്സ് അഥവാ അഹം നിലനിൽക്കുന്നത് അറിയാവുന്നവയിൽ പറ്റിപ്പിടിച്ച്ച്ചാണ് .പുതിയ അറിവ് നമ്മുടെ ഇഗോയുടെ/,മനസ്സിന്റെ മരണത്തെ അനുഭവിപ്പിക്കും...അതിനാൽ അറിയാവുന്ന ദുരിതത്തിൽ അത് മുറുകെ പിടിക്കുന്നു....അറിയാത്ത ഗുണകരമായതിനെ മനസ്സ് ഭയക്കുന്നു.. പക്ഷെ ദൈവം അവിടെയാണ്...ആ അരക്ഷിതാവസ്തയിലാനുള്ളത്....അവൻ പലരൂപത്തിൽ നമ്മിലേക്ക്‌ വന്നു നിറയാൻ ശ്രമിക്കുകയാണ്...പക്ഷെ നമ്മളോ ..നമ്മുടെ ചതിയനായ മനസ്സിന്റെ പിടിയിൽപെട്ടു അവൻ ഉണ്ടാക്കിത്തന്ന മുൻവിധികളെയും വിശ്വസിച്ചു ആ നടക്കുന്നു...അവബോധമായ ഈശ്വരൻ ചുറ്റും പലരൂപത്തിൽ വന്നു ഉറക്കെ നിലവിളിക്കുന്നു...നാം അതൊന്നും ശ്രദ്ധിക്കാതെ നമ്മുടെ ദുഷ്ട മനസ്സിനെയും വിശ്വസിച്ചു അഹംകാരത്തൊടെ "ദൈവത്തിനെ എനിക്കറിയാം .അവനിലേക്കുള്ള വഴിയും ഞാൻ നിശ്ചയിച്ചു വച്ചിട്ടുണ്ട്...ഇനി എവിടെയാണവൻ ഒളിച്ച്ചിരിക്കുന്നതെന്നു കണ്ടെത്തിയാൽ മാത്രം മതി "എന്ന ഭാവത്തോടെ ആ വിശ്വാസങ്ങളെ വർധിപ്പിക്കുന്നവരുമായി മാത്രം കൂട്ടുകൂടി ...തനിക്കറിയാവുന്ന പരിമിതമായ ആലോകത്തിലൂടെ ,വഴിയിലൂടെ മാത്രം സഞ്ചരിച്ചു ...അവനെയും തേടി ലോകമെങ്ങും അലയുന്നു..............അവനോ,... മകനെ തേടുന്ന ഒരമ്മയെപോലെ നിറകണ്ണുകളുമായി നമ്മുടെ പിറകെയും.....SREE--
Read more on- 
http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
വിശ്വാസങ്ങൾ ആശയങ്ങൾ തന്നെയാണ്.എല്ലാതരത്തിലുമുള്ള ആശയങ്ങളും ആത്മീയതക്കു എതിരാണ് .. കാരണം അവ സദാ മാറ്റങ്ങൾക്ക് വിധേയമായ സത്യത്തിനെതിരാണ് ...ഒരിക്കലും ചതിക്കപ്പെടാൻ സാധ്യതയില്ലെന്നുറപ്പുള്ള ഒരു ആശയം പറയാമോ? ....................................SREE--
Read more on- 
http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
എന്റെ കയ്യ് വേറെയാണെന്നു വിചാരിച്ചിരിക്കുമ്പോൾ അവനു എപ്പോഴും അബദ്ധം പിണഞ്ഞുകൊണ്ടിരുന്നു .....കാരണം ഞാൻ പറയുന്നതെന്തും അവൻ ശ്രധിക്കുംപോഴേക്കും താമസിച്ചു പോകുമായിരുന്നു.എപ്പോഴും അവിടെയും ഇവിടെയും അവൻ (കയ്യ് ) തട്ടി മുറിയുമായിരുന്നു ....കാരണം ഞാൻ അവനു സംവേദനങ്ങൾ നൽകിയിരുന്നത് അവന്റെ ചിന്തകളിലും വേഗത്തിലായിരുന്നു .അതുകൊണ്ടുതന്നെ അവനെന്നും എന്റെ വേഗത്തെ പറ്റി പരാതി പറഞ്ഞുകൊണ്ടിരുന്നു......ഞാനെന്തു ചെയ്യാൻ ..ഇതാണ് വേണ്ടത് എന്നവനു പിടികിട്ടുന്നില്ല....അവന്റെ സിരകളിൽ രക്തം പമ്പുചെയ്യുന്നതു ഞാനെന്നവൻ ഒർക്കാറെയില്ല എപ്പോഴും പരാതിതന്നെ ......എന്നാൽ ഒരുനിമിഷമെങ്കിലും അഹമ്കാരത്തെയും ചിന്തകളെയും മാറ്റിവച്ചു ശ്രദ്ധിക്കുവാൻ അവൻ തയാറായിരുന്നില്ല.....പക്ഷെ ഒരുദിവസം അവൻ മറ്റുള്ളവരെ ,കയ്കളെ നിരീക്ഷിചതിന്റെ ഫലമായി തന്റെ ഉള്ളിലെ രക്തത്തിലേക്ക് സിരകൾക്ക് ഉള്ളിലേക്ക് അവൻ സ്വയം ഒന്ന് നോക്കി ...അപ്പോൾ അതുശ്രധയിൽവന്നു ...രകതമോ കയ്യോ സിരകളോ ഒന്നും എന്നിൽനിന്നു വ്യത്യസ്തമായി നിലകൊള്ളുന്നില്ല.അപ്പോൾ അവൻ അറിഞ്ഞു അവൻ ഓരോ നിമിഷവും നിലനില്ക്കുന്നതും ചലിക്കുന്നതും പോലും എന്റെ തീരുമാനം അനുസരിച്ചാണ്.....അവൻ ഇങ്ങനെ പറഞ്ഞു --"ഞാൻ നിന്നെ കുറ്റപ്പെടുത്താനായി എന്റെവിരൽ ചൂണ്ടിയപ്പോൾ പോലും അതും നിന്റെ തീരുമാനത്താലായിരുന്നു............അപ്പോൾ നിറകണ്ണുകളോടെ അവൻ പറഞ്ഞു........... " അഹം ബ്രഹ്മാസ്മി..." ***********************പിന്നീടു ആ കയ്യും മനുഷ്യനും പ്രത്യേകം അറിയാൻ വയ്യാത്തരീതിയിൽ ശക്തരായി ഒന്നായി ആനന്ദത്തോടെ കഴിയുകയാണ് .... ഇത് അറിയാൻ സാധിക്കുന്ന മനുഷ്യനും ........SREE--
Read more on- 
http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
സമർപ്പണം ബോധത്തോടെ ചെയ്യുമ്പോഴേ അത് ആത്മബോധത്തിലേക്ക്‌ ഒരുവനെ നയിക്കുകയുള്ളൂ...അല്ലാതുള്ള സമർപ്പണങ്ങൾ ...അതായത് സ്വന്തം കോമൻസെൻസ് എന്ന ബോധത്തിന്റെ ഇത്തിരിവേട്ടത്തെ അവഗണിച്ചുകൊണ്ടുള്ള എല്ലാ സമർപ്പണ ങ്ങളും അന്ധവിശ്വാസത്തിലെക്കും തീവ്രവാദത്തിലെക്കും നയിക്കുന്നു.കാരണം ആ കോമൻസെന്സിന്റെ വിസ്ഫോടനമാണ് സമ്പൂർണ്ണ ബോധപ്രാപ്തി .അതുകൊണ്ടാണ് ഉപനിഷത്തുകളിൽ പരസ്പരം സംവദിക്കുന്ന ഗുരുഷിശ്യന്മാരെ കാണാൻ സാധിക്കുന്നത്.SREE--
Read more on- 
http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
അന്തർ ശൂന്യത എന്നത് അഹംബോധത്തിന്റെ, വ്യക്തിത്വത്ത്തിന്റെ മരണമാണ്....മനസ്സ് നിശബ്ദമാവുംപോൾ ബോധം ഉള്ളിലെ ശൂന്യതയിലേക്ക് ഒന്നാകാനായി, യോഗം സംഭവിക്കാനായി സ്വാഭാവികമായി തടസമായിരുന്ന വ്യക്തിത്വത്തെ അവഗണിച്ചു പ്രയാണം തുടങ്ങും.....വ്യക്തിത്വം മരിക്കുവാനും. സ്വര്ഗം കിട്ടാനാനെങ്കിലും അഹംബോധം അതിന്റെ മരണത്തെ ഭയക്കുന്നു..ചാനലോ ഫെയിസ്ബുക്കിലെ കൊച്ചുവര്ത്താനമോ തുടങും.അങ്ങനെ ബോധത്തെ അകത്തേക്ക് പോകാൻ അനുവദിക്കാതെ പുറത്തുതന്നെ പിടിച്ചു നിറുത്തും ..ഈ ഭയത്തെ അതിവര്ത്തിക്കലാണ് യഥാര്ത യഥാർത്ഥ സന്യാസം....കാരണം തന്റേതായ എല്ലാം ആ മനസ്സിനെ ന്യസിക്കുംപോൾ സധൈര്യം ഉപേക്ഷിച്ചു കഴിഞ്ഞു...അതിനാൽ ആളുകൾ ഏകാന്തതയും ഒറ്റപ്പെടലിനെയും ഭയക്കുന്നു...എന്നാൽ...യഥാർത്ഥ സത്യാന്വെഷി അവയെ അവയെ .ആഘോഷം ആക്കുന്നു...SREE--
Read more on- 
http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
ലോകത്ത് ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് ഓഷോ  .ഓഷോ ഏറ്റവും തെറ്റിധരിക്കപ്പെട്ട്ടത്‌ അദ്ദേഹത്ത്ത്ന്റെ ശിഷ്യന്മാരാലായിരുന്നു..കാരണം അദേഹം സത്യം വിളിച്ചു പറഞ്ഞത് തെറ്റായ ആളുകലോടായിരുന്നു .....ബൊധപരമായി ഉയരാതെ തന്ത്ര പറഞ്ഞാൽ അതിനെ സെക്സ് ആയിട്ടെ ആളുകള്ക്ക് പിടികിട്ടു .മയ് ഥുനത്തിൽ (സെക്സിൽ ) ആണ് മനുഷ്യന് ഏറ്റവും ബോധവാനാകുവാൻ ,സാക്ഷിയാകുവാൻ ബുദ്ധിമുട്ടുള്ളത് ..എന്നാൽ ബോധപ്രാപ്തിയിൽ ചിലർക്ക് അവസാനത്തെ കെട്ട് പൊട്ടാൻ അവിടെയാണ് ബോധവാനാകെണ്ടിവരിക.. അദ്ദേഹത്തിന്റെ "താന്ത്രിക " ധ്യാനരീതികളിൽ ( അദ്ദേഹത്തിന്റെ സെൻ , സൂഫി സാധനകൾ അല്ല ) സാധനകൾക്ക് പ്രാധാന്യം തുലോം കുറവായിരുന്നു അതിനാൽ ബോധപരമായ വളർച്ച പൂര്ത്തിയാകും മുൻപേ ആളുകൾ പഞ്ചമകാരത്തിലെ അവസാനത്തെ മയ്ധുനത്ത്തിലേക്ക് നേരിട്ടുപോയി .അദ്ദേഹമുണ്ടായിരുന്നപ്പോൾ അത് നിയന്ത്രിക്കുവാനും ശരിയാക്കിയെടുക്കുവാനും നന്നായി കഴിഞ്ഞു..എന്നാൽ സമാധിയായശേഷം കുത്തഴിഞ്ഞു പോകാൻ ഇത് .കാരണമായി.അദ്ദേഹം എല്ലാത്തിലും പ്രധാനമായി ഊന്നൽ നല്കി "ധ്യാന" ത്തിലൂടെ ജീവിതം ആഘോഷമാക്കുവാൻ പറഞ്ഞപ്പോൾ ശിഷ്യന്മാർ ബോധമില്ലാതെ അദ്ദേഹത്തിന്റെ വാക്കുകളെ തങ്ങൾക്കിഷ്ടപ്പെട്ട രീതിയിൽ വളചോടിച്ച്ചു ജീവിതത്തെ "വെറും" ആഖൊഷമാക്കി ..എന്താണ് സത്യത്തിൽ ബുദ്ധന്മാരെ സൃഷ്ടിക്കുന്ന ആ ഫാക്ടറിക്ക് സംഭവിച്ചത് എന്ന് നേരിട്ടറിയാൻ അദ്ദേഹത്തിന്റെ സാധനകൾ അടിസ്ഥാനപരമായി പഠിച്ചുകൊണ്ട് പൂനയിലെ ആശ്രമത്തിൽ കഴിയുമ്പോൾ അവിടെകണ്ട ഗ്രെയ്സ് എന്ന സായിപ്പ് പറഞ്ഞത് ഒക്കെയും ഇത്തരത്തിൽ തന്റെ ഇഷ്ടത്തിനു വളചോടിക്കപ്പെട്ട വാക്കുകളായിരുന്നു .....ബോധപരമായി ആദ്യപടിയിൽ ഉള്ളവരുടെ (ആരും അങ്ങനെ സ്വയം ആദ്യപടിയെന്നു സമ്മതിക്കില്ല ) കാര്യം അറിയില്ല ,എന്നാൽ ആ പുസ്തകങ്ങൾ ..അവ ..ഇപ്പോഴും ലോകമെങ്ങും ഉള്ള സാധനകൾ ശക്തമാക്കി ബോധപരമായി പക്വതയെത്തിയ സാധകരുടെ അവസാനത്തെ ആ കെട്ടുപാടിനെ സമർത്ഥമായി പൊട്ടിച്ചു ബോധപ്രാപ്തരാക്കിക്കൊണ്ടിരിക്കുന്നു ...........SREE--
Read more on- 
http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
യഥാർത്ഥത്തിലുള്ള സാക്ഷീഭാവം ഉണർന്നിരിക്കുമ്പോൾ ഉണര്ന്നിരിക്കുന്നു എന്നൂ അതിനു സ്വയം അറിയാൻ കഴിയില്ല. കാരണം അവിടെ അതറിയുന്ന അഹം ഇല്ല.ഉദാ ..കുങ്ങ്ഫു ചെയ്യുമ്പോൾ നാം വെട്ടുകൾ തടയുന്നത് ഈ അവസ്ഥയിലാണ്...അപ്പോൾ പ്രവര്ത്തിയിലെ ധ്യാനാവസ്ഥ മാത്രമേ ഉണ്ടാവു...അല്ലെങ്കിൽ പ്രവർത്തിയില്ലാത്ത ധ്യാനാവസ്ഥ.അഥവാ അങ്ങനെ അറിയുന്നുന്ടെങ്കിൽ അതരിയുന്നത് ഈഗോ(മനസ്സ് ) മാത്രമാണ് ആണ്.എന്തുകൊണ്ടെന്നാൽ സാക്ഷീഭാവം ഒരേസമയം അറിവും അറിവില്ലായ്മയും ആകുന്നു.....SREE--
Read more on- 
http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
ഞാൻ അറിയുന്നുണ്ട് എന്നും ഞാൻ അറിയുന്നില്ല എന്നും പറയുമ്പോൾ അവിടെ അറിയുന്നഞാൻ എന്ന ഒരു വ്യക്തിത്വം നിലകൊള്ളുന്നുണ്ട്...എന്നാൽ സാക്ഷീഭവത്തിൽ "അറിയുന്നവൻ"എന്ന ഈഗോ അവിടെയില്ല.അതുകൊണ്ടുതന്നെ തുടർച്ചയായ അനുഭവങ്ങളുടെ സ്വികരണവും പ്രതികരണവും മാത്രമേ അവിടെ സംഭവിക്കുന്നുള്ളൂ..ചിന്തകളോ അറിയൽ എന്ന പ്രക്രിയയോ അവിടെ നടക്കാനുള്ള സമയം അവിടെയില്ല.അത് അതിവേഗം കടന്നുപോകുന്ന വർത്തമാനത്തിൽ തുടരലാണ്.കുങ്ങ്ഫുവിൽ ചിന്തിക്കാനെടുക്കുന്ന സെക്കണ്ടിന്റെ നൂറിൽ ഒന്ന് സമയം കൊന്മ്മുടെകൊണ്ട് നമ്മുടെ തലകൊയ്യപെട്ടെക്കാം.അതൊരു ചിന്തക്ളിലത്ത്ത റിഫ്ലക്സ്മാത്രം ആകുന്നു.പക്ഷെ ഒരുവൻ ഇത്തരത്തിൽ നന്നായി യുദ്ധം ചെയ്യുന്നു എങ്കിൽ അയാള് തനിക്കെതിരെ വരുന്ന വെട്ടുകളെ തടയുന്നുവെങ്കിൽ അറിയുന്നതുകൊണ്ടായിരിക്കനമല്ലോ . അപ്പോൾ അത് അറിവിനും അറിവിനും അറിവില്ലായ്മക്കും അതീതമാകുന്നു. SREE--
Read more on- 
http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
ശ്രീരാമനെയും കൃഷ്ണനെയും പോലുള്ള ബുദ്ധന്മാർ ജീവിചിരുന്നൊ എന്ന് ചോദിക്കുന്നത് ,മഹാഭാരതം വ്യാസൻ എന്ന ഒരാൾ തന്നെ എഴുതിയതാണോ 'എന്നുചൊദിക്കുന്നതിലും വലിയ മണ്ടത്തരമാണ്.ഇതെല്ലാം നടന്ന സംഭവങ്ങളെ ആധ്യാതമികതയുടെ സാക്ഷാത്കാര മാഹാത്മ്യം ജനങ്ങളിൽ എത്തിക്കാനായി അന്ന് വരെ നടന്നിട്ടുള്ള പല സംഭവങ്ങളെ കോർത്തിണക്കി വ്യാസൻ എന്ന ബുദ്ധൻ(ഇത്തരം കഴിവുകളുടെ ഭാണ്ടാകാരം ) തന്റെ തൂലികയിൽ അൽപ്പം തന്റെ ഭാവനയും കൂടി ചേർത്ത് തീർത്ത അത്ഭുതങ്ങൾ തന്നെയാണ് .അതായത് റിച്ചാർഡ് അട്ടൻബരൊ ഗാന്ധി സിനിമ എടുത്തതുപോലെ .കാരണം ഇന്നും അതിലൊക്കെ പ്രതിപാദിക്കുന്ന സതലങ്ങളും ഭൂപ്രകൃതിയും സസ്യ ലതാതികളും സംഭവങ്ങൾക്ക് ആസ്പദമായ തെളിവുകളും ഇന്ത്യ മുഴുവൻ,ശ്രീലങ്കയിലുമായി(മുങ്ങിയ ദ്വാരക,രാമസേതു..etc ...1000 ... ) ചിതറിക്കിടക്കുന്നു.നശ്വരനായ മനുഷ്യനെ മാത്രം വിഴുങ്ങി കാലം അവയെ നമുക്കുള്ള മറ ുപടികളായി ഇവകളെ മുന്നോട്ടു വയ്ക്കുന്നു.ഒരു ബുദ്ധനെ മനസ്സിലാക്കുവാൻ മറ്റൊരു ബുദ്ധനുമാത്രം കഴിയുന്നു..ഉദാ :-ഗീത ചെലപ്പോൾ 5 മിനിട്ട് കൊണ്ട് ഉപദേശിച്ചതാകാം .പക്ഷെ വ്യാസൻ പറഞ്ഞുകേല്ക്കുന്ന കാര്യങ്ങളെ തന്റേതായ രീതിയിൽ അത് അവതരിപ്പിച്ചു എന്ന് മാത്രം.പ്രസിദ്ധ ഗണിതശാസ്ത്രജ്ഞനായ ദിനാനാഥ്‌ ജോഷി കൃഷ്ണാവതാരം ബിസി 3185ല്‍ ആണെന്ന്‌ രേഖപ്പെടുത്തുന്നു. വ്യാസനും കൃഷ്ണനും സമയകാലീനരായിരുന്നു. പതിനെട്ട്‌ മഹാപുരാണങ്ങളും ഏതാനും ഉപപുരാണങ്ങളും വ്യാസന്‍ രചിച്ചതായി വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടാകണം ‘പുരാണമുനി’ എന്നൊരു പേര്‌ വ്യാസന്‌ ലഭിച്ചത്‌.വേദവ്യാസന്‍ ചരിത്രപുരുഷന്‍തന്നെ. വ്യാസന്‍ ജനിച്ചത്‌ ‘മച്ചോദരി ഘട്ടം’ എന്ന ദ്വീപിലാണ്‌. ‘കല്‍പി’ എന്നും മച്ചോദരിക്ക്‌ പേരുണ്ട്‌. സരസ്വതി നദിയുടെ സംഗമസ്ഥാനത്തായിരുന്നു ഈ ദ്വീപ്‌ സ്ഥിതിചെയ്തിരുന്നത്‌. കാലാന്തരത്തില്‍ സരസ്വതി നദി വറ്റിപ്പോയി.1800ഓളം കഥാപാത്രങ്ങളുള്ള മഹാഭാരതത്തില്‍, കഥാപാത്രങ്ങള്‍ തമ്മിലുള്ള ദൃഢബന്ധത്തിന്‌ യാതൊരു പൊരുത്തക്കേടുമില്ല. കഥകളും ഉപകഥകളും സമഞ്ജസമായി ഒത്തുനില്‍ക്കുന്നു. ആശയപ്രപഞ്ചം അനര്‍ഗളം ഒഴുകുന്നു. മഹാഭാരതം വ്യാസന്‍തന്നെ രചിച്ചതാണ്‌.‘നിര്‍ണ്ണയസിന്ധു’ എന്ന ഗ്രന്ഥത്തില്‍ ആഷാഢ പൗര്‍ണ്ണമി വ്യാസജയന്തിയായി ആഘോഷിക്കപ്പെടണമെന്ന്‌ രേഖപ്പെടുത്തിയിരിക്കുന്നു. ബ്രഹ്മാണ്ഡ പുരാണത്തില്‍ വ്യാസശിഷ്യനായ വൈശമ്പായനന്‍ തനിക്ക്‌ വ്യാസമഹിമ പറഞ്ഞുകേള്‍ക്കണമെന്ന്‌ നാരദനോട്‌ അഭ്യര്‍ത്ഥിച്ചപ്പോള്‍, നാരദന്‍ പറഞ്ഞ ഉപാഖ്യാനത്തില്‍നിന്നും ദ്വാപരയുഗത്തിന്റെ ആരംഭത്തിലെ ആഷാഢപൗര്‍ണ്ണമിയില്‍ വ്യാസഭഗവാന്‍ ജനിച്ചുവെന്ന്‌ മനസ്സിലാക്കാം. സംസ്കൃതത്തിലെ ഏറ്റവും പ്രാചീനങ്ങളായ ഗ്രന്ഥങ്ങളില്‍ വ്യാസനെക്കുറിച്ചുള്ള വ്യക്തമായ പ്രതിപാദനങ്ങളുണ്ട്‌.വ്യാസന്റെ ജീവിതകാലത്തെക്കുറിച്ച്‌ ചരിത്രഗവേഷകന്മാര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും വ്യാസന്റെ അസ്തിത്വത്തെ സംബന്ധിച്ച്‌ എല്ലാവരും ഏകാഭിപ്രായക്കാരാണ്‌.ഭഗവാന്‍ വേദവ്യാസന്‍ ലോകഗുരുവാണ്‌. ആഷാഢപൗര്‍ണ്ണമിയിലാണ്‌ വ്യാസന്റെ ജനനം. ഗുരുപൂര്‍ണ്ണിമ, വ്യാസപൂര്‍ണ്ണിമ എന്നും ഈ ദിനം അറിയപ്പെടുന്നു. ശിവരാത്രി, നവരാത്രി, ശ്രീരാമനവമി, കൃഷ്ണാഷ്ടമി എന്നീ ദിനങ്ങളെപ്പോലെതന്നെ പുണ്യദിനമാണ്‌ ഗുരുപൂര്‍ണ്ണിമയും.
വ്യാസന്റെ ഒട്ടുമിക്ക കൃതികളിലും രാമകഥ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്‌. നാല്‌ വേദങ്ങളിലുംകൂടി ഒരുലക്ഷം മന്ത്രങ്ങളുണ്ട്‌. വ്യാസന്‌ മുമ്പ്‌ അതെല്ലാം ക്രമദീക്ഷയില്ലാതെ ഒന്നായിക്കിടന്നിരുന്നു. വ്യാസന്‍ ആ വേദമന്ത്രങ്ങളെ പടുത്ത്‌ ചിട്ടപ്പെടുത്തി. അതിന്‌ ഇന്നുകാണും വിധമുള്ള രൂപം നല്‍കി. മാത്രമല്ല, തന്റെ ശിഷ്യന്മാരില്‍ പെയിലനെ ഋക്‌വേദവും ജൈമിനിയെ സാമവേദവും വൈശമ്പായനനെ യജുര്‍വേദവും സുമന്തുവെ അഥര്‍വ്വവേദവും പഠിപ്പിച്ചു.വ്യാസന്‍ ഏറ്റവും പൌരാണികനായ ലോകഗുരുവാണ്‌. ഈ ജഗത്തില്‍ ഇന്ന്‌ അവശേഷിച്ചിട്ടുള്ള ജ്ഞാനമെല്ലാം വ്യാസോഛിഷ്ഠമാണ്‌.സമകാലീനരായിരുന്ന വ്യാസനും കൃഷ്ണനും ഒത്തുകൂടിയ സന്ദര്‍ഭങ്ങളും വിരളമല്ല. കൃഷ്ണന്റെ മഹത്വങ്ങള്‍ പൂര്‍ണ്ണമായിട്ടും വ്യാസനറിയാമെന്നതിന്റെ മുഴുവന്‍ അടയാളങ്ങളും ഭാഗവതത്തിലുണ്ട്‌. ആ ഘട്ടത്തിൽ അവർ രണ്ടും മാത്രമല്ല ലോകത്തുള്ള എല്ലാ ബുദ്ധന്മാരും ഒന്നിക്കുന്നു.ഇങ്ങനെ പ്രപഞ്ചത്തെ പോലെതന്നെ പുറമേ ലളിതനായി കാണപ്പെടുന്ന വ്യാസൻ പുറമേ നോക്കുംതോറും പിടിതരാതെ കൂടുതൽ നിഗൂഡമായി തീരുന്നു .എന്നാൽ സ്നേഹത്തോടെ അദേഹത്തെ മനസ്സിലാക്കുവാൻ ശ്രമിക്കുമ്പോൾ അദ്ദേഹം ഹൃദയത്തിൽ പ്രകാശമായി ഒഴുകിവരുന്നു.അതിനാൽ ഇതൊക്കെ എഴുതിയത് എന്തിനാണെന്ന് അന്വേഷിക്കുകയാണ് അഭികാമ്യം.നമ്മളാരും മുല്ലാ നസറുദ്ദീൻ ഹോജയുടെ കഥകൾ വായിക്കുമ്പോൾ അയാൾ ഉണ്ടായിരുന്നോ ഇല്ലായിരുന്നോ എന്നും മറ്റും വാദിക്കുമ്പോൾ ആാ കഥകൾ ആസ്വദിക്കപ്പെടാതെപൊകുന്നു .ഇവരൊക്കെ ജീവിചിരുന്നു എന്നും ഇല്ലെന്നും തെളിയിക്കാൻ നടക്കുന്നവർ രണ്ടും മണ്ടത്തരത്തിന്റെ പാതയിലാണ്.കാരണംതത്വം ഒര്ക്കാൻ മാത്രമെഴുതിയ പുരാണങ്ങൾ വ്യാസൻ ബ്രഹ്മസൂത്രം എഴുതിയതുപോലെ അപ്പടി മനസ്സിലാക്കാൻ എഴുതിയതല്ല തന്നെ.അതിനാൽ അവയിലെ നല്ല തത്വങ്ങൾ കഥകളായി വായിക്കുമ്പോൾ മനുഷ്യനെ അവനറിയാതെ ശുധീകരിക്കുന്നു .കർക്കിടകം വന്നല്ലോ ...വേണമെന്നുള്ളവർക്ക് ബോധവര്ധനവിനായി കുട്ടികളെ പടിപ്പിച്ച്ചുകൊണ്ട്‌ സ്വയം പഠിക്കാം ..അല്ലാത്തകുട്ടികൾക്ക് പ്രേമം സിനിമയിലെ ഏറ്റവും വിലകൂടിയ മദ്യവുംനേടി സ്വന്തം അധ്യാപികയെ പ്രലോഭിപ്പിച്ചു അവളുമായി റോന്ത് ചുറ്റാം ...ശ്രീ...SREE--
Read more on- 
http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
സാധനകളും ധ്യാനവും ബോധോദയവും സമാധിയും എന്നൊക്കെ പാതയിൽ എല്ലാവരും ഉപയോഗിക്കാറുള്ള വാക്കുകൾ . എന്താണ് ഇതു നാലും തമ്മിലുള്ള വ്യത്യാസം .
1, സാധനകൾ :-
ഓരോ മനുഷ്യരും വ്യത്യസ്തമായിട്ടാണ് വഴിതെറ്റിയിരിക്കുന്നത് . ഒന്നും ചെയ്യാതിരിക്കാൻ .കുട്ടികളെപോലെ ചിന്തകളില്ലാതെ വർത്തമാനകാലത്തിൽ ,ബോധത്തിൽ തുടരുവാൻ,സത്യലോകത്ത് തുടരുവാൻ അവന് പരിശീലിക്കെണ്ടിയിരിക്കുന്നു .അപ്പോൾ ഒരു ഒരു സത്യാന്വെഷിയിൽ ധ്യാനം സംഭവിക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കപെടുന്നു.അതുമാത്രമേ ഒരു സത്യാന്വേഷിക്ക് ചെയ്യാൻ സാധിക്കു .വെള്ളം ഒഴുകി നമ്മുടെ പറമ്പിലേക്ക് വരുവാൻ നാം കുഴി എടുക്കുംപോലെ നമ്മുടെ വ്യക്തിത്വത്തെ പൂർണമായി സമർപ്പിക്കുംപോഴേ ഈ നിലം ഒരുക്കപ്പെടുന്നു ള്ളൂ .അതിനാലാണ് ആത്മീയ പ്രണയം എന്ന ഭക്തി ഗുണംചെയ്യുന്നത്.പ്രണയം പുറ ത്തെക്കാകുമ്പോൾ അത് സ്വാർതതയും അഹംബൊധവും നിരാശയും ഉണ്ടാക്കുകയും അകത്തെക്കാകുംപോൾ ത്യാഗവും സമർപ്പണവും ധ്യാനജന്യവും ആകുന്നു.ഉള്ളിലെ ധ്യാനം എന്ന എന്ന ഊർജത്തിന്റെ മുകളിലേക്കുള്ള ഗതി "അതിനു " തോന്നുംപോഴേ സംഭവിക്കു.അതുകൊണ്ടാണ് ക്രിസ്തു പറഞ്ഞത് "ദൈവരാജ്യം പുളിച്ച മാവുപോലെയും ,ഒരുവൻ വിത്ത് വിതച്ചു കാത്തിരിക്കുന്നത് പോലെയുമാണെന്ന് ".
2, ധ്യാനം :- 
ധ്യാനം എന്നത് സാധനകളുടെ ഫലമായോ അല്ലാതെയോ ഒരുവനിൽ സംഭവിക്കുന്ന ബോധപരമായ ഉന്നതിയാണ് .ചിന്തകളോ സങ്കല്പ്പങ്ങളോ ഇല്ലാതെ തന്റെ ബോധകെന്ദ്രത്തിൽ തുടരാൻ ധ്യാനം അറിഞ്ഞയാൾക്ക് കഴിയുന്നു .ധ്യാനം സംഭവിച്ചവനു, ഇരുട്ടത്ത് തപ്പിത്തടയുന്നവന് വാതിൽ കണ്ടുകിട്ടുംപോഴുള്ള സന്തോഷം ,ആനന്ദം ഉണ്ടാകുന്നു .അവൻ നിർമനത്തിലെക്കു എത്തിച്ചേരുകയും യോഗം സംഭവിക്കുന്നതിനുള്ള എല്ലാ സാഹചര്യവുംഅവനിൽ സ്രിഷ്ടിക്കപ്പെടുകയും ആ ആഹ്ലാദം ഉയർന്നു തുടങ്ങുകയും ചെയ്യുന്നു.ധ്യാനിക്കകുന്നവൻ ഉണർച്ച വാതിൽവരെ എത്തിവാതിൽ തുറന്നിരിക്കുന്നു.ആ പ്രകാശം വാതിലിലൂടെ അവനിൽ പതിക്കുകയും ചെയ്യുന്നു.
3.ബോധോദയം 
:- ഇത് ഒരുവന്റെ സൂക്ഷ്മോർജത്ത്തിന്റെ വലിയ ആനതരീക വിസ്ഫോടനമാണ് .ഇത് സാധാരണയായി ധ്യാനം സംഭവിച്ചിട്ടുള്ള ആളിൽ ഒരു നിമിഷംകൊണ്ടോ പടിപടിയായോ സംഭവിക്കുന്നു .ഇത് പൂർണമായ ഉണര്ച്ചയാണ് .ഇവിടെ താൻ ഉണർന്നിരുന്നു എന്ന് തെറ്റിദ്ധരിച്ച ജാഗ്രത്തായ സാധാരണ ലോകം സത്യത്തിൽ ഒരു ഹിപ്നോട്ടയ്സ്ഡായ (മോഹനിദ്ര ) ഉറക്കമായിരുന്നു എന്ന് തിരിച്ചറിയുന്ന അവസ്ഥ . ബോധോദയം നേടുന്നവർ ഈ ലോകത്തെ അനുഭവിപ്പിക്കുന്ന കൂടുതൽ സത്യസന്ധമായ ആധാരമായ മറ്റൊരു ലോകത്ത് ഉണരുകയാണ് ചെയ്യുക.ഇവർക്ക് രണ്ടു ലോകവും കാണാൻ സാധിക്കുന്നു.കാരണം അവർ ജാഗ്രത്തിനെ മറ്റുള്ളവരേക്കാൾ നന്നായി മനസ്സിലാക്കുന്നു.അതുകൊണ്ടുതന്നെ ഈ ലോകത്ത് ഏറ്റവും ആനന്ദമനുഭവിക്കുന്നവരായി അവർ മാറുന്നു.ഇവിടെ പുറത്ത് ചുറ്റിത്തിരിയുന്ന ബാഹ്യബോധം ആന്തരീക ബോധവുമായി ഒന്നാകുന്നു.ഇവർക്ക് ലോകത്തിന്റെ മുഴുവൻ അസ്തിത്വത്തിന്റെ സാരാംശം അറിവാകുന്നു.ഇവിടെ അനന്ത പ്രകാശരൂപമായി ഒരുവൻ സ്വയം അറിയുന്നു.അവൻ അകത്തേക്ക് പ്രവേശിക്കുന്നു .അപ്പോഴാണ് അയാൾ തിരിച്ചറിയുന്നത്‌ താൻ ഇരുട്ടുനിറഞ്ഞ പുറത്തായിരുന്നു എന്ന്.എങ്കിലും വെള്ളം കോരാനായി അയാൾ അത് പുറം ലോകമാണെന്ന് ഉത്തമ ബോധത്തോടെ അറിഞ്ഞു വീട്ടിൽനിന്നും പുറത്ത് പോയി വെള്ളം കോരിവരികയും ചെയ്യുന്നു.
4.സമാധി :-
ബോധോദയം നേടുന്ന മനുഷ്യന് സംഭവിക്കുന്ന സ്വാഭാവികമായ പരിണാമം .ഇടക്കിടക്ക് സത്യലോകം അതിന്റെ എല്ലാ ഗാംഭീര്യത്തൊടെയും അനുഭവിച്ച സാധകൻ തന്റെ ബോധത്തെ ഇടക്കിടക്ക് മരണമില്ലാത്ത ഈ തുരീയ ലോകത്തും ഇടക്കിടക്ക് നശ്വരമായ ,അതായത് ആലോകത്ത് ജീവിക്കുന്നവരെ സംബന്ധിച്ചു സങ്കല്പ്പംപോലെ പ്രാധാന്യം കുറഞ്ഞ ( അപ്പോഴും പ്രാധാന്യമുണ്ട് )ഈ കാണപ്പെടുന്ന പുറംലോകത്തും വ്യാപരിപ്പിച്ച്ചുകൊണ്ടിരിക്കുന്നു (സവികൽപ്പം ).എന്നാൽ പൂർണമായി തന്റെ ബാഹ്യലോകത്തെ ഒട്ടും പ്രാധാന്യം നല്കാതെ ഉപേക്ഷിക്കാൻ തയാറാകുകയും,മരണമില്ലാത്ത, ശൂന്യതയെന്നോ പൂർണതയെന്നോ പറയാൻ കഴിയാത്ത ആനന്ദം മാത്രമായ ആ ലൊകത്തിൽ സ്ഥിരമായി തുടരുകയുംചെയ്യുന്ന അവസ്ഥ വന്നുചേരുമ്പൊൾ അത് പുനർജന്മത്തിന്റെ ബീജങ്ങൾ ഒന്നുംതന്നെ അവശേഷിപ്പിക്കാത്ത നിർബീജ മഹാസമാധിയായി തീരുന്നു .അയാൾ സ്വന്തം വീട്ടിലെത്തി ആശ്വാസത്തോടെ കതക് അടച്ചു ലൈറ്റിട്ടു കഴിഞ്ഞു.SREE--
Read more on- 
http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
ലോകത്തിലെ ആത്മീയപാതകളിൽ ഏറ്റവും പൌരാണികവും ഫലപ്രദവുമായ രണ്ടു ആത്മസാക്ഷാത്കാര പാതകളാണ് അഷ്ടാംഗയോഗവും തന്ത്രയും .ഇവക്കുരണ്ടും ചില ഗുണങ്ങളും ചില ദോഷങ്ങളും ഉണ്ട് .യോഗ യുദ്ധത്തിന്റെ പാതയാണ്.തന്റെ വികാരവിചാരങ്ങളെ കീഴടക്കുവാൻ അവയോടു യുദ്ധം ചെയ്യുന്ന സാധകൻ അവിടെ കഠിനമായ പരിശ്രമങ്ങളോടെ വിജയിക്കുന്നു.അത് കൂടുതൽ പൗരുഷ മാർഗമാകുന്നു . അവിടെ റിസ്ക്കുകൾ തുലോം കുറവാണ് .അതുകൊണ്ടുതന്നെ വിജയിക്കുന്നവരുടെ എണ്ണം കുറവും കാലതാമസം കൂടുതലായേക്കാം .എന്നാൽ തന്ത്ര സഹജതയുടെ മാർഗമാണ് .അത് സ്ത്രൈണമാണ്.വേഗത്തിലുള്ളതാണ് .അതുകൊണ്ടുതന്നെ സ്തീകളേ പൊലെ അപകടത്തിൽ ചാടുവാനും എളുപ്പമാണ്.വഴിതെറ്റാനാണ് എളുപ്പം .ശീലങ്ങൾ മൂലം,മനുഷ്യന് മനുഷ്യന് വഴി തെറ്റാതിരിക്കുവാൻ ബുദ്ധിമുട്ടാണ്.അങ്ങനെ വഴിതെറ്റുന്നവർ അനവധിയാണ്.അതിനാൽ അഷ്ടാംഗയോഗയിലും ആഘോരികളുമായുള്ള അടുത്ത ബന്ധങ്ങളിലൂടെ കാശ്മീരി ശൈവതാന്ത്രീക മാര്ഗങ്ങളിലുംഎല്ലാം അസാധാരണ പ്രാവീണ്യം ഉണ്ടായിരുന്ന,സർവജ്ഞപീടം കയറിയ ജഗദ്ഗുരു ശങ്കരാചാര്യ സ്വാമികൾ ഇരു പാതകളിലെയും ഗുണകരമായ അംശങ്ങൾ മാത്രം എടുത്തുകൊണ്ടു ഇവയെ അതിവിദഗ്ദ്ധമായി സംമ്മേളിപ്പിക്കുകയുണ്ടായി.അതോടെ ഒരുവനിൽ യോഗം സംഭവിക്കുവാൻ വേണ്ട സാഹചര്യങ്ങൾ വേഗത്തിൽ സൃഷ്ടിക്കപ്പെടാൻ കഴിയുന്ന "തന്ത്രയോഗ" എന്ന ഒരു നവീനമായ ഒരു മാർഗം സൃഷ്ടിക്കപ്പെടുക ഉണ്ടായി.അത് ഒരേസമയം പൌരാണികവും അതേസമയം ആധുനികവുമാകുന്നു.അപ്പോൾ ബോധിധർമ്മനും ബുദ്ധനും സൂഫികളും കൃഷ്ണനും എല്ലാം പറയുന്ന സുവർണ്ണ മധ്യമമാർഗം അവിടെ പ്രായോഗികമായി പുനർ സൃഷ്ടിക്കപ്പെട്ടു.അതിലൂടെ നിരവധി സാധകർ ആത്മസാക്ഷാത്കാരം നേടി ബ്രഹ്മപദം പൂകി സമാധിയായിട്ടുണ്ട്.ചില രഹ്സ്യമാർഗങ്ങളിലൂടെയാണ് ഇന്നും അത് കയ്മാറി വരുന്നത് .ഭൌതികലോകജീവിതത്തൊഡൊപ്പം മുന്നോട്ടുകൊണ്ടുപോകാൻ കഴിവുള്ള ലളിതമായ,സ്വന്തം കൊമൻസെൻസിനെ അവഗണിക്കാതെ,അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പൂർണമായും ഒഴിവാക്കിയ , തികച്ചും ശാസ്ത്രീയമായ ഒരു വീക്ഷണമാണ് തന്ത്രയോഗയുടെത്. ലളിതമായി വേഗത്തിൽ മുന്നേറാൻ കഴിയുന്ന ഒരുപാതയാണ് തന്ത്രയോഗ.അഷ്ടാംഗയോഗത്തിലെ എട്ട് അംഗങ്ങളോടൊപ്പം തന്ത്രത്തിലെ വാമാചാരങ്ങളും പഞ്ചമകാരങ്ങളിലെ ആദ്യത്തെ മൂന്നെണ്ണം ഒഴിവാക്കി (മദ്യം ,മാംസം, മത്സ്യം ) ബാക്കി ഉള്ളവയെ(മുദ്ര, മൈഥുനം ) ഫലപ്രദമായി അഷ്ടാംഗയോഗ സാധനകളിലൂടെ ബോധപരമായ പക്വതയിലെത്തിയ വേണ്ടവർക്ക് ,വേണ്ടപ്പോൾ മാത്രം നിർദെശിക്കപ്പെടുകയാണ് ചെയ്യുക. അല്ലെങ്കിൽ അവ അപകടങ്ങൾ സൃഷ്ടിച്ചേക്കാം .അപ്പോൾ അത് കൃത്യമായ മധ്യമമാർഗത്തിൽ വരുന്നു .ബോധപരമായ വിസ്ഫോടനവും അനന്തആനന്ദലബ്ധിയും ആത്മസാക്ഷാത്കാരവും പ്രായോഗികമായി അനുഭവിക്കുവാൻ വേണ്ടി മുന്നോട്ടു വരുന്നവർക്കുള്ളതാണ് ഈ പാത . തന്ത്രയോഗയുടെത് അറിവിന്റെ കൂട്ടിവയ്ക്കലുകളെ അംഗീകരിക്കാത്ത ഒരു പാതയാണ് .ഇതിൽ സിദ്ധികളല്ല ആത്മസാക്ഷാത്കാരം മാത്രമാണ് ലക്‌ഷ്യം .സിദ്ധികൾ സ്വാഭാവികമായി ഉണ്ടാകുമെങ്കിലും സാധകർ പാതയിലെ തടസങ്ങളായികണ്ട് അവയെ അവഗണിക്കുന്നു.താന്ത്രീക പരമായ സാധനകളിലൂടെ ഒരുവൻ അനുഭവങ്ങളിലേക്ക്‌ ഫലപ്രദമായി നേരിട്ടിറങ്ങി വരുന്നു. തന്ത്രയോഗയിൽ യോഗ സുരക്ഷിതത്വത്തിനെയും തന്ത്ര സഹജമായി എളുപത്തിലുള്ള മാറ്റത്തെ നൽകുകയും ഒരു സാധകനിൽ കുണ്ടലിനിയുടെ ഉണർച്ചയും ഊർധ്വഗതിയും "യോഗം"സംഭവിക്കാനുള്ള സാഹചര്യം വേഗത്തിൽ സ്രിഷ്ടിക്കുകയും ചെയ്യുന്നു.SREE--
Read more on- 
http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
തന്ത്ര യോഗ എന്ന് ഗൂഗിളിൽ ടയിപ്പ് ചെയ്‌താൽ ലിങ്കുകളിലൂടെ കിട്ടുന്നത് കുറെ സെക്സ് മസാജ് സെന്ടറുകളിലേക്കും പോണ്‍ സയിറ്റുകളിലേക്കും സെക്ഷ്വൽ പൊസിഷൻസ് വിവരിക്കുന്ന മനോരോഗത്തിലെക്കും മാത്രമാണ്.എന്നാൽ രഹസ്യമായി ആധുനിക ആധുനികമനുഷ്യനുവേണ്ടി പൂർവികർ നവീനമായി കാത്തുവച്ച യഥാർത്ഥ ആത്മസാക്ഷാത്കാരത്തിനുള്ള തന്ത്രയോഗയുമായി ഇതിനൊന്നും പുലബന്ധം പോലുമില്ല.കാരണം തന്ത്ര അത്രയേറെ മലിനമാക്കപ്പെട്ട കാലഖട്ടമാണിത്.തന്ത്രയെ വെറും സെക്സാക്കി സായിപ്പ് ഇന്ന് മാറ്റിയിരിക്കുന്നു. ഇനി തന്ത്രയോഗയെകുറിച്ചു അല്പ്പമെങ്കിലും കാര്യമായി പറയുമെന്ന് പ്രതീക്ഷിക്കുന്ന പേജുകളിൽ ആകട്ടെ തന്ത്ര മാത്രമാണ് പറയുന്നത്.എന്നാൽ യഥാർത്ഥ തന്ത്രയോഗയാകട്ടെ അഷ്ടാംഗയോഗത്തിന്റെയും ശൈവാഗമങ്ങളായ തന്ത്രയുടെയും മനോഹരമായ വേണ്ട അനുപാതത്തിലുള്ള സൂക്ഷ്മമായ ഒരു മിക്സാണ് .അത് ഫെയിസ്ബുക്കിൽ കൂടി പരിശീലിപ്പിക്കാൻ കഴിയാത്തതും ഗുരുശിഷ്യ പരമ്പരകളിലൂടെ സാമ്പത്തീക ലാക്കില്ലാതെ കയ്മറിഞ്ഞു വരുന്നതുമാണ്.ഇതിൽ ശിഷ്യന്മാരിൽ അർഹരായവരെ തെരഞ്ഞെടുത്തു മാത്രമേ ഗുരു ദീക്ഷ നൽകുകയുള്ളൂ .കാരണം സദാശിവ സമാരംഭമായ ഗുരുപരംപരകളിൽ ഈ വരുന്നവരിലൂടെയെ അത് ഭാവിതലമുറക്ക്‌ ലഭിക്കുകയുള്ളൂ.അതിനാൽ വളരെ പ്രാധാന്യം ഇതിനു നൽകുന്നവർക്ക് മാത്രമെ ഇത് ലഭ്യമാവുകയുള്ളൂ. കാരണം സിദ്ധികൾ അനർഹർക്ക് ലഭിച്ചാൽ ഇനിയും രാവണന്മാർ സ്രിഷ്ടിക്കപെട്ടെക്കാം .അതിനാൽ യതാർഥത്തിൽ താത്പര്യമുള്ളവരെയെല്ലാം അത് തേടി അങ്ങോട്ട്‌ ചെല്ലുകയും ചെയ്യും SREE--
Read more on- 
http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
ശിവൻ ദേവിയോട് ---
പേയം മദ്യം ഖാദ്യം സമാലോക്യ പ്രിയാ മുഖം ...
............................................................ഭുക്തിമുക്തിദം ."
കുളാർന്നവ തന്ത്രം :-കുല മാഹാത്മ്യ കഥനം.
പ്രിയതമയുടെ മുഖം കണ്ടുകൊണ്ടു മദ്യം കുടിച്ചുകൊണ്ട് ,മാംസം ഭക്ഷിച്ച്കൊണ്ട് ജപിക്കുമ്പോൾ പരമപദം നേടുന്നു.ഈ കുല ദർശനം ഗുരുകൃപ കൊണ്ടുമാത്രമേ ആണ്‍ കഴിയു.നിന്റെ ഭക്തന്മാർ മാത്രമേ ഭുക്തിയും മുക്തിയും നൽകുന്ന ഈ കുലദർശനത്തെ അറിയുന്നുള്ളൂ ..മറ്റാരുമില്ല.
"മദ്യപാനേന മനുജോ യദി .........................പാമര:"
കേവലം മദ്യപാനംകൊണ്ട് ഒരുവന് സിദ്ധി നെടാമെങ്കിൽ അതിൽ മുഴുകിയ എല്ലാ പാപികളും സിദ്ധി നേടണ്ടെ "ശക്തി
സംഭൊഗമാതരേണ .........................സ്ത്രീനിഷെവണാത് ".
കേവലം സ്ത്രീസംഭൊഗം കൊണ്ട് മോക്ഷം ലഭിക്കുമെങ്കിൽ ഈ ലോകത്തിൽ സ്ത്രീസെവ നടത്തുന്ന എല്ലാ ജന്തുക്കൾക്കും മോക്ഷം ലഭിക്കേണ്ടതാണ് .
"അപ്രബുധാ ..................സ്ത്രീനിഷെവക "
പശു (മൃഗം ) ഭാവത്തിലുള്ള വന്റെ ശക്തി ഉറങ്ങുകയാണ് .കൌളികന്റെ (കുല സാധകന്റെ )ശക്തി ഉണര്ന്നിരിക്കുന്നു.അവൻ ശക്തിസേവകൻ ആകുന്നു.പരാശക്തിയും തന്റെ ആത്മാവുമായുള്ള സംയോഗംകൊണ്ടുള്ള ആനന്ദം അനുഭവിക്കുന്നവനാണ് മയ്ധു്ന മര്മ്മം അറിയാവുന്നവൻ .മറ്റുള്ളവർ വെറും സ്ത്രീ സേവകർ മാത്രം.
"അന്യഥാ കൌളികെ ധ്ർമ്മെ ................പണ്ഡിത മാനിന ".
ദെവീ, കൗലിക ധർമത്തിന്റെ അതി രഹസ്യമായ ആചാര പദ്ധതി ഞാൻ വിവരിച്ചു പറഞ്ഞിട്ടുണ്ട് .അതുചെയ്യാതെ മറ്റോരുതരത്ത്തിൽ പെരുമാറുന്ന പണ്ടിതമ്മന്യന്മാർ മണ്ടന്മാരാണ്.
"കൃപാണ ധാരാഗമാത് വ്യാഖ്ര കണ്..........................കുലവർത്തനം "..
കുളമാർഗത്തിലൂടെ ചരിക്കുന്നത് ,വാള്മുനയിലൂടെ നടക്കുന്നതിലും കടുവയുടെ കഴുത്തിൽ ചെന്ന് പിടിക്കുന്നതിലും വിഷപാമ്പിനെ കഴുത്തിലിട്ട് നടക്കുന്നതിനെക്കാളും ഒക്കെ കഠിനമാണ് .
"ദർശനെഷു ച സർവേഷു ...........................സംശയ "
മറ്റെല്ലാ ദർശനങ്ങളിലും ദീർഖ കാല അഭ്യാസത്താൽ മോക്ഷം ലഭിക്കുമ്പോൾ കൗലദർഷനത്തിൽ അതുടനെ ലഭിക്കുന്നു .സംശയമില്ല.
"യൊഗീ ചേ ന്നെയ്വ ഭൊഗീ ............................... സർവാധികം പ്രിയേ ".
പ്രിയേ ,യോഗിയായ ഒരുവൻ ഭോഗിയാകാറില്ല ഭോഗിയായ ഒരാൾ യോഗജ്ഞാനിയും ആകാറില്ല .എന്നാൽ കുള ദർശനം യോഗവും ഭോഗവും ചേർന്നതാണ് .അതിനാൽ മറ്റെല്ലാ ദർശനങ്ങളേക്കാളും സ്രെഷ്ടവുമായി കണക്കാക്കണം .
ഗുരു ശിഷ്യാ ...................പിശാചതാം "
ഏതെങ്കിലും ഗുരുവും ശിഷ്യനും മോഹവശഗരായി പരസ്പരം മന്ത്രോപദേശം നൽകുകയും സ്വീകരിക്കുകയും ചെയ്‌താൽ ഇരുവരും പിശാചത്വം പ്രാപിക്കും.SREE--
Read more on- 
http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
ഉപാസന പൂര്ണമായും സാധകന്റെ തീരുമാനപ്രകരാമാനു സംഭവിക്കുന്നത്‌.കാരണം ഊർജം ഒന്നേയുള്ളൂ.അതിനെ സത്വികമാക്കണോ താമസികമാക്കണോ എന്നത് സാധകന്റെ താത്പര്യമാണ്.
കാരണം കുളാർന്നവതന്ത്രത്ത്തിൽ ഒരേ ശ്രീചക്രത്തെ ഉപയോഗിച്ചാണ് ശാന്തി കർമ്മങ്ങളും ക്രൂര കർമ്മങ്ങളും ചെയ്യ്യുന്നത്.
"ശാന്തികെ മാനവ : സൗമ്യാ:ഭൂയിഷ്ട്ടെ ന്ദ്വമ്രുതാക്ഷര
സ്വാഹാന്താ സ്വുര്വിയത് പ്രായാസ്ചാഗ്നെയാ : ക്രൂരകർമ്മസു .42
ഫട് ച പുഷ്ടഔ വഷട് വശ്യെ ഹുംഫാട് ചയവത് മാരണേ
സ്തംഭനെ ച നമ : പ്രോക്തം സ്വാഹാ ശാന്തിക പൌഷ്ടികെ. 43 ".കുളാർന്നവ തന്ത്രം :-കാമ്യകർമ്മ കഥനം .
മന്ത്രത്തിൽ വ്യത്യാസം ഉണ്ടാകും.സത്വ കർമ്മങ്ങളിൽ ചന്ദ്ര,അമൃത തത്വങ്ങൾ ഉണ്ടാകും(സ്വാഹാ ).ക്രൂരകർമ്മങ്ങളിൽ ആഗ്നെയമാന്ത്രങ്ങളും ഉപയോഗിക്കുന്നു.വശീകരണത്തിൽ "വഷട് " ,മാരണത്തിൽ "ഹുംഫട്ട് " .സ്തംഭനം "നമ:" ..etcSREE--
Read more on- 
http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
സ്വന്തം ഭാര്യയും മകനും അല്ലെങ്കിൽ സ്വയം തന്നെയും മരിക്കാനുള്ളതാണെന്നു എപ്പോഴും ബോധത്തിൽ അറിയാമെന്നത് ഒരു ബുധിമുട്ടല്ലെങ്കിൽ ,അങ്ങനെ ആ അസ്വസ്ഥതയിലും വലുതായി സത്യത്തെ സ്നേഹിക്കുന്നവർക്കുള്ളതാണ് ആത്മീയത .SREE--
Read more on- 
http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
മഹാഭാരതം വായിക്കപ്പെടെണ്ടത് അതിന്റെ തികച്ചും ഉപരിപ്ലവങ്ങളായ സംഭവങ്ങളെയോ വ്യക്തിദൗർബല്യങ്ങളേയൊ വച്ചല്ല.അതിലെ സംഭവങ്ങൾ മനുഷ്യരെ യഥാർത്ഥ ധർമ്മത്തിന്റെ ഗതിവിഗതികളെ കുറിച്ചു പരിശീലിപ്പിക്കുവാൻ ഉള്ളതാണ്.അത് മനസ്സിരുത്തി വായിക്കുന്നവൻ അതിസൂക്ഷ്മമായ കർമ്മ ബന്ധങ്ങളെ നന്നായി അറിയുന്നവനും .അങ്ങനെ അതിൽ പെടാതെ ഒരു നല്ല കുങ്ങ്ഫു മാസ്റ്ററെപോലെ ജീവിത യുദ്ധത്തിന്റെ കർമ്മബന്ധങ്ങളാകുന്ന ഊര്ജരൂപങ്ങളുടെ കെട്ടുപാടുകളിൽ പെടാതെ രക്ഷപെട്ടു മുന്നോട്ടു പോകേണ്ടതെങ്ങനെ എന്നും അറിയുന്നു. ധർമ്മപുത്രരെ അവസാനം വരെ അനുഗമിച്ച നായയെ കൂടാതെ ഉള്ള സ്വർഗം തനിക്കു വേണ്ട എന്ന് പറയുമ്പോൾ നായയായി വന്ന യമധർമ്മൻ യുധിഷ്ടിരനെ സ്വർഗത്തിലേക്ക് കയറ്റുന്നു .ഇവിടെ ജീവിതാവസാനം വരെ ധർമ്മം എന്ന ബോധാവസ്ഥ ഒരുവനെ കർമ്മബന്ധങ്ങളില്ലാതെ വിജയത്തിലെത്തിക്കുന്നതു എങ്ങനെയെന്നു മനോഹരമായി ,ലളിതമായി ഒരുവന് ഈ കഥകളിലൂടെ വെളിവാകുന്നു .ഇതൊന്നും പ്രായോഗത്തിൽ ഇല്ലാത്തതിന്റെ ബോധശൂന്യതയാണ് നാട് മുഴുവൻ ഇന്ന് കാണുന്നത്.കര്മ്മത്ത്തിന്റെ തിരിച്ചടികളെപറ്റി അറിയാതെ വഴിതെറ്റുന്ന പുതിയ തലമുറകൾ .അല്ലാതെ അതിലെ കഥാപാത്രങ്ങളെ "രണ്ടാമൂഴം" എന്നൊക്കെ പറഞ്ഞു എടുത്തു വ്യഭിചരിച്ചു നശിപ്പിക്കുന്നത് കൃഷ്ണ ദ്വൈപായന വ്യാസൻ തിരിച്ചു വരില്ല എന്ന തന്റെടമുള്ളതുകൊണ്ടാണ് .വരുമായിരുന്നെങ്കിൽ അദ്ദേഹം തന്റെ വാക്കുകളാകുന്ന സുദർശനം ഇവർക്കെതിരെ പ്രയോഗിച്ചാലും തെറ്റ് പറയാൻ കഴിയില്ല.SREE--
Read more on- 
http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/