Thursday, December 31, 2015

ഗുരു എപ്പോഴും പലപല രൂപത്തിൽ നമുക്ക് ചുറ്റും നമ്മളുമായി ബന്ധംസ്ഥാപിക്കുവാൻ കിണഞ്ഞു ശ്രമിച്ച്ചുകൊണ്ടിരിക്കുന്നു ..ഒരു കൊച്ചു കുട്ടിയുടെ രൂപത്തിൽ ,ചിലപ്പോൾ നിരക്ഷരനായ അയൽക്കാരന്റെ രൂപത്തിൽ ,ചിലപ്പോള ഒരു tv പ്രോഗ്രാമിന്റെ രൂപത്തിൽ ..ചിലപ്പോൾ ഒരു പുസ്തക ത്തിലൂടെ ...ചിലപ്പോൾ ഇനര്നെട്ടിലൂടെ ..ചിലപ്പോൾ ഒരു അപരിചിതനായ സുഹൃത്തിലൂടെ...അങ്ങനെ അദേഹം നമ്മളുമായി ബന്ധപ്പെടാൻ സദാ ശ്രമിച്ച്ചുകൊണ്ടിരിക്കുന്നു...പക്ഷെ നമ്മളോ ഇന്നലത്തെ സീരിയലിലെ അമൃതയുടെ സാരിത്തുംബിലാണ്...ആഗ്രഹങ്ങളുടെ മായാ സങ്കൽപ്പ തൈജസ ലോകത്താണ് ....ആത്മീയത എല്ലാവരിലുമുണ്ട്...ആ പ്രേരണ ശക്തമാകുമ്പോൾ ,സങ്കല്പ്പത്ത്തിലെ താടിയും മുടിയുമുള്ള, കിഴവനായ, കാവിയുടുത്ത ഒരു (കള്ള)സന്യാസി വന്നു ബോധോദയം നല്കുമെന്ന് കരുതി മാറ്റി വെക്കുന്നു...അത് മനസ്സ് കണ്ടുപിടിക്കുന്ന ഒരു ഒഴിവുകഴിവ് മാത്രമാണ്...ഞാൻ ആത്മാന്വേഷനത്തിനായി ഒന്നും ചെയ്യുന്നില്ലെന്നുള്ള കുറ്റബോധത്തെ നിശബ്ദമാക്കുവാനുള്ള ആത്മീയ രൂപം പ്രാപിച്ച മനോഹരമായ ഒരു കള്ളം. കാരണം അവരവരുടെ ജീവിതം തന്നെ ബോധപ്രാപ്തർക്ക് ജീവിച്ചു തീർക്കുവാൻ സമയമില്ല.. ഇനി അഥവാ സമയമുണ്ടെ ങ്കിൽത്തന്നെ ലോകത്തെ 700 കോടി ജനതയ്ക്ക് അങ്ങോട്ട്‌ പോയി ബോധോദയം നല്കാൻ കോടികളിലൊന്നായ അവര്ക്ക് കഴിയില്ലല്ലോ....പരമഹംസ യോഗാനന്ദജിക്ക് ദര്ശനം നല്കിയ ലാഹിരി മഹാശയനെയും വിവേകാനന്ദന് ശിഷ്യത്തം നല്കിയ പരമഹംസരെയും വായിച്ചു അതു പോലെ നാളെ ,ഒരിക്കൽ എനിക്കും ഒരു ഗുരു വരുമെന്നും പിന്നെ ഒന്നുമറിയേണ്ട എല്ലാം ഞൊടിയിടയിൽ നടക്കുമെന്നും കരുതുന്നു. ഈ സങ്കല്പ്പത്തെയാണ് പലരും ഗുരു രൂപത്തിൽ ചൂഷണം ചെയ്യുന്നതും ....മലയാളികളുടെ പണി യെടുക്കാതെ മറ്റുള്ളവരെ ,(ഗുരുവിനെക്കൊണ്ട് ) പണിയെടുപ്പിക്കാനുള്ള മടി ഏറിയ മനസ്സാണ് ഇതിനു പിന്നിലെന്ന് തോന്നുന്നു.പക്ഷെ അത് ആത്മീയതയിൽ ചെലവാകാതിരിക്കുവാനാണ് സാധ്യത.കാരണം യഥാർത്ഥ ആത്മീയത സ്വന്തം ജീവിതം വച്ചുള്ള ,ഉടനടിയുള്ള ശാസ്ത്രീയമായ പരീക്ഷനമാണ്.അന്വേഷണമാണ് . പൂർണ്ണ സമർപ്പണമാണ്‌ .ആത്മാർഥമായി അതിനു ധൈരിയം കാണി ച്ചിച്ട്ടുള്ള വരൊക്കെ അനുഭവത്തിന്റെ കാര്യത്തിൽ എന്തെങ്കിലും നേടിയിട്ടുമുണ്ട് എന്ന് ഉറപ്പാണ്..കാരണംഅത് അനുഭവമായതിനാൽ അവർക്ക് അത് അവരെപോലെയുള്ള സത്യദാഹികളാ യ മറ്റുള്ളവരെയും പ്രത്യക്ഷത്തിൽ അനുഭവിപ്പിക്കുവാൻ കഴിയും. അങ്ങനെയുള്ളവരാണ് ചരിത്രത്തിൽ ഗുരുക്കന്മാരെന്നു അറിയപ്പെട്ടത് .ഒട്ടും സമയം കളയാൻ ഇല്ല ..അതിനാൽ നാം അനുഭവമുള്ളവരെ തേടി പിടിച്ചു അങ്ങോട്ട്‌ പോയെ മതിയാകു .ഇല്ലെങ്കിൽ ഇത്തവണയും എല്ലാം വെറുതെ ...അവരുടെ ജീവിതാവസാനം "സ്ക്രാച്ച് ആണ്ട് വിൻ" പേപ്പർ ചുരണ്ടുമ്പോൾ വായിക്കുന്ന ആ വാചകം തന്നെ അവസാനം മനസ്സിൽ വരും-"ബെറ്റർ ലക്ക് നെക്സ്റ്റ് ടയിം".........SREE--
Read more on- 
http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/

No comments:

Post a Comment