ഒരുപാട് അറിവുകള ആത്മീയതയിലെ തടസങ്ങൾ ആണ്.ക്രിസ്തുവും ,നബിയും,കൃഷ്ണനും ശാസ്ത്രങ്ങൾ ഒരുപാട് പഠിച്ചുകൊണ്ട് ആത്മസാക്ഷാത്കാരം നേടിയവരല്ലായിരുന്നു.ഇന്നത്തെ ഏറെക്കുറെ മിക്ക ആത്മീയ പാതകളിലും ഈ അറിവുകൾ സാധനകളെ വഴിതെറ്റിച്ചു കൊണ്ടിരിക്കുന്നു.ഉദാ :- രാജയോഗം പ്രധാനമായി വില്ക്കുന്ന ഒരു വിഭാഗത്തെ നോക്കാം .അവർ ഈശ്വരനെകുറിച്ചും കലിയുഗത്തെക്കുറിച്ചും എല്ലാം ഒരുപാടധികം വിവരങ്ങൾ കഥപോലെ ശേഖരിച്ചു നിറച്ചിരിക്കുന്നു.ഈശ്വരനെ അനുഭവിക്കും മുൻപ് ഈഗോ മനസ്സ് അതിനെ നിശ്ചയിച്ച് ഉറപ്പിച്ചു കഴിഞ്ഞു.മനസ്സ് മനോഹരമായി അവരെ വീണ്ടും ചതിച്ചിരിക്കുന്നു.അപ്പോല്പ്പിന്നെ എങ്ങനെ യഥാര്ത ഈശ്വരാനുഭവം ഉണ്ടാകും?.മറ്റുചിലർ തന്ത്രയിലാണ് അവരുടെ മനസ്സിനെ ലയ്ബ്രരിയാക്കുന്നത്.അവര്ക്ക് 64 തന്ത്രങ്ങളും അറിയാം.അവർ മൂലാധാരത്തെയും കുണ്ടലിനിയെയും അതിന്റെ ഉയർച്ചയുടെ ഫലമായുണ്ടാവുന്ന യോഗ അനുഭൂതികളെയും ഒക്കെ മനസ്സില് സങ്കല്പ്പിച്ച്ചു വച്ചിരിക്കുന്നു. സാങ്കേതികപദങ്ങൾ മുഴുവൻ അറിയാം.മറ്റുചിലർ ക്കാകട്ടെ യോഗസൂത്രം അല്ലെങ്കിൽ ബായ്ബിൾ ഖുറാൻ ഇവ കാണാപാഠം .ഇതെല്ലാം വെറും സങ്കല്പങ്ങൾ മാത്രമാണെന്ന് നാം തിരിച്ചറിയണം. ഇക്കൂട്ടര് തങ്ങളുടെ സാങ്കേതിക പദങ്ങൾ ഉപയോഗിച്ചുകൊണ്ട് നടത്തുന്ന ചില സയ്ക്കൊളജിക്കൽ നാട്യങ്ങളിൽ സാധാരണക്കാരൻ കമഴന്നു വീണു പോകുന്നു.അവരുടെ വിജ്ഞാന പാണ്ടിത്യം അവരെ അഹമ്കാരിയും സാധകനെ നിരാശനും ആക്കുന്നു.എന്നാൽ സത്യം ഇതാണ്.ഇവയിൽ പലതും നമുക്കാവശ്യം ആണ് .പക്ഷെ അവയിലെ അറിവുകൾ മുഴുവനും ഒന്നിച്ചു പാതയിൽ വേണ്ടി വരുന്നില്ല. ഇവകൾ സമയാസമയങ്ങളിൽ ഗുരു ശിഷ്യന്റെ പ്രാപ്തിക്കനുസരിച്ച്ചു മാത്രം നല്കപ്പെടെണ്ടവയാണ്.അല്ലെങ്കിൽ 1 വയസ്സുള്ള കുഞ്ഞിനു 30 വയസ്സുകാരന്റെ ആഹാരം കൊടുക്കുന്നതുപോലെ ആകുന്നു.മാത്രമല്ല ഈ ജ്ഞാന ശേഖരം കണ്ടു അന്തം വിടുന്ന ബാലാവസ്തയിലെ സാധകൻ തനിക്കിതോന്നും പഠിക്കാൻ കഴിയില്ലെന്ന് ഉറപ്പിച്ചു വേണ്ടെന്നു വയ്ക്കുന്നു.വഴിതെറ്റുന്നു.പുസ്തകങ്ങൾ ആയപ്പോഴാണ് ഈ അപകടം സംഭവിച്ചതു എന്ന് തോന്നുന്നു.ഉദാ :- കുളാര്ന്നവതന്ത്രത്ത്തിലെ ശിവൻ ദേവിയോട് ഒരു ശ്ലോകത്തിൽ പറയുന്ന ശാംഭവി മുദ്ര ."..ഇ ത്രയും രഹസ്യങ്ങളിൽ രഹസ്യമായ ശാംഭവി മുദ്ര ഞാൻ നിനക്ക് ഉപദേശിക്കുന്നു ." ഇതാണ് ഡയലോഗ്.ഇന്ന് 250 ക മുടക്കുന്ന ആര്ക്കും മാതൃഭൂമി ബുക്സിൽ നിന്നും ഇത് ലഭ്യമാണ് .അതുനോക്കി അനുഭവമുള്ളവരുടെ സഹായമില്ലാതെ പഞ്ചമാകാര മയ്ധുനം ചെയ്യുന്നഒരുവൻ ഡാകിനി ദേവിക്ക് ഭക്ഷണമാകുന്നു {നിത്യരോഗി യാകുന്നു }.ആരെങ്കിലും തന്റെ മാര്ഗം മാത്രമേ സാക്ഷാത്കാരത്തിന് ഉള്ളു എന്ന് പറഞ്ഞാല അതറിയാതെ മോക്ഷം നേടിയവർ ലോകത്ത് അവനധിയാനെന്നു കാണാം.
ഒരു മാര്ഗത്ത്തിലും ഈശ്വരൻ കഠിനമായി യുദ്ധംചെയ്തു വെട്ടി പിടിക്കേണ്ടുന്ന ഒന്നല്ല.അവൻ ഏവര്ക്കും പ്രപ്യനാണ്.അവൻ പക്ഷികളുടെ ഗാനം പോലെ, പുഷ്പങ്ങളെ പോലെ, ലളിതമായി മനോഹരനാണ്. അവൻ അറിയപ്പെടെണ്ടവനല്ല ,അനുഭവിക്കപ്പെടെണ്ടവനാണ്.വിജ്ഞാനം കൊണ്ട് അജ്ഞാനമല്ല, ജ്ഞാനമാണ് ഉണ്ടാകേണ്ടത്.അല്ലെങ്കിൽ ഒരുവന്റെ ശത്രു അവന്റെ വിജ്ഞാനംതന്നെ ആയിത്തീരുന്നു.ഓര്ക്കുക.ആത്മീയതയിൽ വലിപ്പ ചെറുപ്പ ങ്ങളില്ല.ഗുരു എന്നത്, ജലം ഒരു പയ്പ്പില്നിന്നും മറ്റൊരു പയ്പ്പിലെക്കൊഴുകാൻ വയ്ക്കുന്ന കണക്ടർ ആണ് .ഒരു കണക്ടർ മാത്രമാണ്..SREE--
Read more on-
http://sreedharannamboothir.blogspot.in/
Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/

No comments:
Post a Comment