ലോകത്തിലെ ആത്മീയപാതകളിൽ ഏറ്റവും പൌരാണികവും ഫലപ്രദവുമായ രണ്ടു ആത്മസാക്ഷാത്കാര പാതകളാണ് അഷ്ടാംഗയോഗവും തന്ത്രയും .ഇവക്കുരണ്ടും ചില ഗുണങ്ങളും ചില ദോഷങ്ങളും ഉണ്ട് .യോഗ യുദ്ധത്തിന്റെ പാതയാണ്.തന്റെ വികാരവിചാരങ്ങളെ കീഴടക്കുവാൻ അവയോടു യുദ്ധം ചെയ്യുന്ന സാധകൻ അവിടെ കഠിനമായ പരിശ്രമങ്ങളോടെ വിജയിക്കുന്നു.അത് കൂടുതൽ പൗരുഷ മാർഗമാകുന്നു . അവിടെ റിസ്ക്കുകൾ തുലോം കുറവാണ് .അതുകൊണ്ടുതന്നെ വിജയിക്കുന്നവരുടെ എണ്ണം കുറവും കാലതാമസം കൂടുതലായേക്കാം .എന്നാൽ തന്ത്ര സഹജതയുടെ മാർഗമാണ് .അത് സ്ത്രൈണമാണ്.വേഗത്തിലുള്ളതാണ് .അതുകൊണ്ടുതന്നെ സ്തീകളേ പൊലെ അപകടത്തിൽ ചാടുവാനും എളുപ്പമാണ്.വഴിതെറ്റാനാണ് എളുപ്പം .ശീലങ്ങൾ മൂലം,മനുഷ്യന് മനുഷ്യന് വഴി തെറ്റാതിരിക്കുവാൻ ബുദ്ധിമുട്ടാണ്.അങ്ങനെ വഴിതെറ്റുന്നവർ അനവധിയാണ്.അതിനാൽ അഷ്ടാംഗയോഗയിലും ആഘോരികളുമായുള്ള അടുത്ത ബന്ധങ്ങളിലൂടെ കാശ്മീരി ശൈവതാന്ത്രീക മാര്ഗങ്ങളിലുംഎല്ലാം അസാധാരണ പ്രാവീണ്യം ഉണ്ടായിരുന്ന,സർവജ്ഞപീടം കയറിയ ജഗദ്ഗുരു ശങ്കരാചാര്യ സ്വാമികൾ ഇരു പാതകളിലെയും ഗുണകരമായ അംശങ്ങൾ മാത്രം എടുത്തുകൊണ്ടു ഇവയെ അതിവിദഗ്ദ്ധമായി സംമ്മേളിപ്പിക്കുകയുണ്ടായി.അതോടെ ഒരുവനിൽ യോഗം സംഭവിക്കുവാൻ വേണ്ട സാഹചര്യങ്ങൾ വേഗത്തിൽ സൃഷ്ടിക്കപ്പെടാൻ കഴിയുന്ന "തന്ത്രയോഗ" എന്ന ഒരു നവീനമായ ഒരു മാർഗം സൃഷ്ടിക്കപ്പെടുക ഉണ്ടായി.അത് ഒരേസമയം പൌരാണികവും അതേസമയം ആധുനികവുമാകുന്നു.അപ്പോൾ ബോധിധർമ്മനും ബുദ്ധനും സൂഫികളും കൃഷ്ണനും എല്ലാം പറയുന്ന സുവർണ്ണ മധ്യമമാർഗം അവിടെ പ്രായോഗികമായി പുനർ സൃഷ്ടിക്കപ്പെട്ടു.അതിലൂടെ നിരവധി സാധകർ ആത്മസാക്ഷാത്കാരം നേടി ബ്രഹ്മപദം പൂകി സമാധിയായിട്ടുണ്ട്.ചില രഹ്സ്യമാർഗങ്ങളിലൂടെയാണ് ഇന്നും അത് കയ്മാറി വരുന്നത് .ഭൌതികലോകജീവിതത്തൊഡൊപ്പം മുന്നോട്ടുകൊണ്ടുപോകാൻ കഴിവുള്ള ലളിതമായ,സ്വന്തം കൊമൻസെൻസിനെ അവഗണിക്കാതെ,അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പൂർണമായും ഒഴിവാക്കിയ , തികച്ചും ശാസ്ത്രീയമായ ഒരു വീക്ഷണമാണ് തന്ത്രയോഗയുടെത്. ലളിതമായി വേഗത്തിൽ മുന്നേറാൻ കഴിയുന്ന ഒരുപാതയാണ് തന്ത്രയോഗ.അഷ്ടാംഗയോഗത്തിലെ എട്ട് അംഗങ്ങളോടൊപ്പം തന്ത്രത്തിലെ വാമാചാരങ്ങളും പഞ്ചമകാരങ്ങളിലെ ആദ്യത്തെ മൂന്നെണ്ണം ഒഴിവാക്കി (മദ്യം ,മാംസം, മത്സ്യം ) ബാക്കി ഉള്ളവയെ(മുദ്ര, മൈഥുനം ) ഫലപ്രദമായി അഷ്ടാംഗയോഗ സാധനകളിലൂടെ ബോധപരമായ പക്വതയിലെത്തിയ വേണ്ടവർക്ക് ,വേണ്ടപ്പോൾ മാത്രം നിർദെശിക്കപ്പെടുകയാണ് ചെയ്യുക. അല്ലെങ്കിൽ അവ അപകടങ്ങൾ സൃഷ്ടിച്ചേക്കാം .അപ്പോൾ അത് കൃത്യമായ മധ്യമമാർഗത്തിൽ വരുന്നു .ബോധപരമായ വിസ്ഫോടനവും അനന്തആനന്ദലബ്ധിയും ആത്മസാക്ഷാത്കാരവും പ്രായോഗികമായി അനുഭവിക്കുവാൻ വേണ്ടി മുന്നോട്ടു വരുന്നവർക്കുള്ളതാണ് ഈ പാത . തന്ത്രയോഗയുടെത് അറിവിന്റെ കൂട്ടിവയ്ക്കലുകളെ അംഗീകരിക്കാത്ത ഒരു പാതയാണ് .ഇതിൽ സിദ്ധികളല്ല ആത്മസാക്ഷാത്കാരം മാത്രമാണ് ലക്‌ഷ്യം .സിദ്ധികൾ സ്വാഭാവികമായി ഉണ്ടാകുമെങ്കിലും സാധകർ പാതയിലെ തടസങ്ങളായികണ്ട് അവയെ അവഗണിക്കുന്നു.താന്ത്രീക പരമായ സാധനകളിലൂടെ ഒരുവൻ അനുഭവങ്ങളിലേക്ക് ഫലപ്രദമായി നേരിട്ടിറങ്ങി വരുന്നു. തന്ത്രയോഗയിൽ യോഗ സുരക്ഷിതത്വത്തിനെയും തന്ത്ര സഹജമായി എളുപത്തിലുള്ള മാറ്റത്തെ നൽകുകയും ഒരു സാധകനിൽ കുണ്ടലിനിയുടെ ഉണർച്ചയും ഊർധ്വഗതിയും "യോഗം"സംഭവിക്കാനുള്ള സാഹചര്യം വേഗത്തിൽ സ്രിഷ്ടിക്കുകയും ചെയ്യുന്നു.SREE--
Read more on-
http://sreedharannamboothir.blogspot.in/
Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
Read more on-
http://sreedharannamboothir.blogspot.in/
Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
No comments:
Post a Comment