പ്രാണായാമം എന്ന അതിഗംഭീരമായ ഒന്ന് ഭാരത്തത്തിനു ,ലോകത്തിനു ആയിരക്കണക്കിന് ബോധോദയം നേടിയ ഋഷിമാരെ സംഭാവനചെയ്തു.അതിൽ വിരലിലെണ്ണാവുന്നവരെയെ നാം അറിയുന്നുള്ളൂ എന്നതാണ് സത്യം.കാരണം അവരിൽ 99% പേരും ജനമദ്ധ്യത്തിൽ അറിയപ്പെടാനും അതിലൂടെ പിന്നെയും ഈ ആത്മാർഥതയില്ലാത്ത അസത്യലോകത്ത് തന്റെ ഈഗോയെ വർധിപ്പിച്ചു കർമ്മബന്ധങ്ങളിൽ പെട്ട് ഒരിക്കൽക്കൂടി അലഞ്ഞു തിരിയുവാനും സമയം കളയുവാനും ഇഷ്ടപ്പെടുന്നില്ല.കാരണം അവർ അതിൽനിന്നും മോചനം നേടിയാണ് ഇത്തരത്തിൽ ഉയർന്നത് .അതിനാലവർ വല്ല മഞ്ഞിനടിയിലും പ്രണവതുരീയാവസ്തയിൽ ഇപ്പോഴും ഉണ്ടാകും.പ്രപഞ്ചത്തിന്റെ സ്വരമായ ഓം കാര രൂപത്തിൽ. അതെ ,അവർ അറിയപ്പെടാതെ കഴിയുന്നു .വിശ്വം മുഴുവൻ ഉൾക്കൊള്ളുന്ന സ്നേഹത്തിന്റെ ശബ്ദം ഓംകാര രൂപത്തിൽ പ്രക്ഷേപണം ചെയ്തുകൊണ്ട് .ഈ അത്ഭുത ധ്യാനക്രമം അറിഞ്ഞു ചെയ്യുന്നവൻ സത്യത്തിനെ അറിയുകതന്നെ ചെയ്യും.ഇന്നല്ലെങ്കിൽ നാളെ . പക്ഷെ 99% വരുന്ന നാട്യക്കാരെ തള്ളി അപൂർവത്തിലപൂർവരായ,ഇതിലൂടെ അനുഭവം നേടിയവരിൽനിന്നും യഥാർത്ഥ സമ്പ്രദായം അറിഞ്ഞു യഥാവിധി അഭ്യസിച്ചു ചെയ്യണമെന്നു മാത്രം.SREE--
Read more on-
http://sreedharannamboothir.blogspot.in/
Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
Read more on-
http://sreedharannamboothir.blogspot.in/
Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
No comments:
Post a Comment