Thursday, December 31, 2015

ചില ധ്യാന രീതികൾ പരീക്ഷിക്കുമ്പോൾ പൊടുന്നനെ നാം നമ്മുടെ ബോധ കേന്ദ്രത്തിലേക്ക് പതിക്കുന്നു.അപ്പോൾ നാം സുഖം എന്നതിൽനിന്നും വേറിട്ട ആനന്ദം എന്ന ഒന്ന് അനുഭവിക്കുന്നു.അതായത് ആനന്ദം നമ്മുടെ അടിസ്ഥാന ഭാവമായതിനാൽ കാരണമില്ലാതെ ഉണ്ടാകുന്നതാണ്.അപ്പോൾ നമിൽ വളരെയധികം പ്രത്യക്ഷമായ വേഗത്തിലുള്ള ഒരു മാറ്റം,ആ ധ്യാന രീതിയൊടു ഒരു പ്രത്യേക ആകർഷണം ഉണ്ടാകുന്നു.പലർക്കും ഇത് പല രീതിയൊടാ യിരിക്കും ഉണ്ടാകുക. അതായത് ധ്യാനലോകത്ത് തുടക്കക്കാരായവരിൽ പലരും തനിക്കു ആ അനുഭവം ഉണ്ടായി ,ഈ അനുഭവം തോന്നുന്നു എന്നൊക്കെ സങ്കൽപ്പിക്കാറുണ്ട്‌ .അത് വേഗം ഫലം കിട്ടണമെന്ന് ചിന്തിക്കുന്ന ഒരു consumer മനസ്സ്‌ കൃത്രിമമായി ഉണ്ടാക്കുന്ന സങ്കല്പ്പങ്ങലാണ്.ഇത് ഉപനിഷത്തിൽ പറയുമ്പോലെ നേതി,നേതി (ഇതല്ല,ഇതല്ല)എന്ന് തള്ളി മുന്നോട്ടു പോകേണ്ടതാണ്. എന്നാൽ നമുക്ക് അനുയോജ്യമായത് വരുമ്പോൾ അത് നമ്മെ വേഗം വലിച്ച്ചടുപ്പിക്കുന്നു . മുൻപ് സങ്കല്പ്പിച്ച്ചതുപോലെ അല്ലാതെ ശരിക്കും വളരെ പ്രത്യക്ഷത്തിലുള്ള അനുഭവങ്ങളെ തരുന്നു.അതോടുകൂടി അതുവരെ ഒരു മുറി യുക്തിവാദികൂടിയായിരുന്ന നാം സമൂലമായി മാറാൻ തുടങ്ങുന്നു. ചുരുക്കത്തിൽ, സങ്കല്പ്പിച്ച്ച്ചുണ്ടാക്കിയ അനുഭവങ്ങളല്ല നമുക്ക് അനുയോജ്യമായ ധ്യാനത്തിൽ സംഭവിച്ചു തുടങ്ങുക.അപ്പോഴും നാം തള്ളിക്കള യെണ്ടതാണവയെ . അത് പരമാത്മാവ്‌ കനിഞ്ഞു സംഭവിപ്പിക്കുന്നതുവരെ സദ്സംഗവും ,സാധനകളും,തത്വവിചാരവുമായി ക്ഷമയോടെ ഭാവിയിലുണ്ടാകുന്ന ഇത്തരം അനുഭവങ്ങളെ ക്കുരിച്ച്ചുള്ള അബദ്ധ ജടിലമായ സങ്കൽപ്പങ്ങളെ വിഷംപോലെ തള്ളിക്കളഞ്ഞു വർത്തമാനകാലത്തിൽ ബോധവാനായി തുടരുന്നവൻ സ്വാഭാവികമായി "അതിനെ "അറിയുന്നു. കാരണം നാം ഈ ക്ഷണത്തില്ത്തന്നെ പൂർണനാണെന്നു തിരിച്ചറിയുകയാണ് വേണ്ടത്.ഭാവിയിൽ ഒരു ബോധോദയവും നേടിയെടുക്കുവാനില്ല.അത് ഇപ്പോൾ ഇവിടെത്തന്നെയാണ്.SREE--
Read more on- 
http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/

No comments:

Post a Comment