ലോകത്ത് ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് ഓഷോ .ഓഷോ ഏറ്റവും തെറ്റിധരിക്കപ്പെട്ട്ടത് അദ്ദേഹത്ത്ത്ന്റെ ശിഷ്യന്മാരാലായിരുന്നു..കാരണം അദേഹം സത്യം വിളിച്ചു പറഞ്ഞത് തെറ്റായ ആളുകലോടായിരുന്നു .....ബൊധപരമായി ഉയരാതെ തന്ത്ര പറഞ്ഞാൽ അതിനെ സെക്സ് ആയിട്ടെ ആളുകള്ക്ക് പിടികിട്ടു .മയ് ഥുനത്തിൽ (സെക്സിൽ ) ആണ് മനുഷ്യന് ഏറ്റവും ബോധവാനാകുവാൻ ,സാക്ഷിയാകുവാൻ ബുദ്ധിമുട്ടുള്ളത് ..എന്നാൽ ബോധപ്രാപ്തിയിൽ ചിലർക്ക് അവസാനത്തെ കെട്ട് പൊട്ടാൻ അവിടെയാണ് ബോധവാനാകെണ്ടിവരിക.. അദ്ദേഹത്തിന്റെ "താന്ത്രിക " ധ്യാനരീതികളിൽ ( അദ്ദേഹത്തിന്റെ സെൻ , സൂഫി സാധനകൾ അല്ല ) സാധനകൾക്ക് പ്രാധാന്യം തുലോം കുറവായിരുന്നു അതിനാൽ ബോധപരമായ വളർച്ച പൂര്ത്തിയാകും മുൻപേ ആളുകൾ പഞ്ചമകാരത്തിലെ അവസാനത്തെ മയ്ധുനത്ത്തിലേക്ക് നേരിട്ടുപോയി .അദ്ദേഹമുണ്ടായിരുന്നപ്പോൾ അത് നിയന്ത്രിക്കുവാനും ശരിയാക്കിയെടുക്കുവാനും നന്നായി കഴിഞ്ഞു..എന്നാൽ സമാധിയായശേഷം കുത്തഴിഞ്ഞു പോകാൻ ഇത് .കാരണമായി.അദ്ദേഹം എല്ലാത്തിലും പ്രധാനമായി ഊന്നൽ നല്കി "ധ്യാന" ത്തിലൂടെ ജീവിതം ആഘോഷമാക്കുവാൻ പറഞ്ഞപ്പോൾ ശിഷ്യന്മാർ ബോധമില്ലാതെ അദ്ദേഹത്തിന്റെ വാക്കുകളെ തങ്ങൾക്കിഷ്ടപ്പെട്ട രീതിയിൽ വളചോടിച്ച്ചു ജീവിതത്തെ "വെറും" ആഖൊഷമാക്കി ..എന്താണ് സത്യത്തിൽ ബുദ്ധന്മാരെ സൃഷ്ടിക്കുന്ന ആ ഫാക്ടറിക്ക് സംഭവിച്ചത് എന്ന് നേരിട്ടറിയാൻ അദ്ദേഹത്തിന്റെ സാധനകൾ അടിസ്ഥാനപരമായി പഠിച്ചുകൊണ്ട് പൂനയിലെ ആശ്രമത്തിൽ കഴിയുമ്പോൾ അവിടെകണ്ട ഗ്രെയ്സ് എന്ന സായിപ്പ് പറഞ്ഞത് ഒക്കെയും ഇത്തരത്തിൽ തന്റെ ഇഷ്ടത്തിനു വളചോടിക്കപ്പെട്ട വാക്കുകളായിരുന്നു .....ബോധപരമായി ആദ്യപടിയിൽ ഉള്ളവരുടെ (ആരും അങ്ങനെ സ്വയം ആദ്യപടിയെന്നു സമ്മതിക്കില്ല ) കാര്യം അറിയില്ല ,എന്നാൽ ആ പുസ്തകങ്ങൾ ..അവ ..ഇപ്പോഴും ലോകമെങ്ങും ഉള്ള സാധനകൾ ശക്തമാക്കി ബോധപരമായി പക്വതയെത്തിയ സാധകരുടെ അവസാനത്തെ ആ കെട്ടുപാടിനെ സമർത്ഥമായി പൊട്ടിച്ചു ബോധപ്രാപ്തരാക്കിക്കൊണ്ടിരിക്കുന്നു ...........SREE--
Read more on-
http://sreedharannamboothir.blogspot.in/
Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
Read more on-
http://sreedharannamboothir.blogspot.in/
Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
No comments:
Post a Comment