Thursday, December 31, 2015

ആഴത്തിലുള്ള താന്ത്രീക സാധനകളുടെ രഹസ്യം ഗോപ്യമാക്കി വച്ചിരിക്കുന്നത് അർഹതയാകുംപോൾ മാത്രം അത് ശിഷ്യന് ലഭിക്കുവാൻ വേണ്ടി മാത്രമാണ്.അല്ലെങ്കിൽ അവ ഗുണത്തിന് പകരം അതി ഭയങ്കരമായ ദോഷങ്ങളെ ക്ഷണിച്ചു വരുത്തും.ഉദാ - പഞ്ചമകാരത്തിൽ മയ്ധുനത്ത്തിനു സാധകൻ കഴിവുള്ളവനാകുന്നത് സാധനകളിലൂടെയാണ് .അപ്പോൾ മാത്രമേ തന്റെ സൂക്ഷ്മലോകത്ത്തിലെ ജീവിത നിയന്ത്രണോര്ജങ്ങളെ സ്വയം നിയന്ത്രിച്ചു ഗുണകരമാക്കുവാൻ കഴിവുണ്ടാകു.ഇല്ലെങ്കിൽ അവ തന്റെ ഭ്രാന്തമായ മനസ്സിലൂടെ ഭ്രാന്തമായി വളരുകയും സാധകനെ തകര്ക്കുകയും ചെയ്യുന്നു.ഇതിനെ പ്രതീകാത്മകമായി സിംബലാക്കി രഹസ്യതന്ത്രങ്ങളിൽ ഇപ്രകാരം പറയുന്നു."ബോധപരമായി മയ്ധുനത്ത്തിൽ സെക്സിലേക്ക് അധ:പതിച്ചാൽ സാധകനെ ശ്രീചക്രത്തിലെ വിശുദ്ധിചക്രനിലയയുംഅരക്തവര്‍ണ്ണയും ത്രിലോചനങ്ങളുള്ളവളും ഖട്വാംഗത്താല്‍ പ്രഹരിക്കുന്നവളും ഏകവദനൈകയും -ഒരു മുഖമുള്ളവളും, പായസമാകുന്ന അന്നം പ്രിയമായിട്ടുള്ളവളും ഇന്ദ്രിയലോകങ്ങള്‍ക്ക്‍ ഭയത്തെ ജനിപ്പിക്കുന്നവളും -പാപികള്‍ക്ക്‍ ഭയത്തെ ജനിപ്പിക്കുന്നവളും- അമ്ര്‌താഖ്യ തുടങ്ങിയ മഹാശക്തികളോടുകൂടിയ ദേവതകളാല്‍ ചുറ്റപ്പെട്ട ഡാകിനി എന്ന ഘോര ദേവത ഖട്വാംഗത്താല്‍ പ്രഹരിച്ചു ഭക്ഷിക്കുന്നതാണ് ". രാകിനി, ലാകിനി, കാകിനി, ഷാകിനി, ഹാകിനി എന്നീ ധാതു ദേവതകളെയാണ് കുണ്ഡലിനിയുടെ പഥത്തിൽ ആന്തരികമായി സങ്കല്പിച്ച് ദർശിക്കുന്നത്. രസം രക്തം മാംസം മേദസ്സ്‍ അസ്ഥി മജ്ജ ശുക്രം/രേതസ്സ്‍ ഇവയാണ്‌ സപ്തധാതുക്കള്‍. ധാതുക്കള്‍ക്ക്‍ സംഭവിക്കുന്ന വികാരമാണ്‌ രോഗകാരണം. ധാതുവികാരത്താല്‍ വാതപിത്തകഫാദികള്‍ കോപിക്കുന്നു. എല്ലാ രോഗങ്ങളും ഇതുകൊണ്ടുണ്ടാകുന്നു എന്ന്‍ ആയുര്‍വേദസംഹിതകള്‍ പറയുന്നു. അതായത് സാധകാൻ കടുത്ത രോഗിയായി മാറുന്നു എന്ന് ചുരുക്കം.
അഞ്ച്‍ ജ്ഞാനേന്ദ്രിയങ്ങള്‍ക്കും അഞ്ച്‍ കര്‍മ്മേന്ദ്രിയങ്ങള്‍ക്കും പഞ്ചപ്രാണനുകള്‍ക്കും മനസ്സാകുന്ന ഇന്ദ്രിയത്തിനും, അങ്ങിനെ പതിനാറ്‍ തത്ത്വങ്ങള്‍ക്കും ഭയത്തെ ജനിപ്പിക്കുന്നവളാണ്‌ ഡാകിനീശ്വരി. ത്വക്കിന്റെ അധിഷ്ഠാധ്ര്‌ദേവതയായ ഡാകിനിയുടെ ധ്യാനശ്ലോകം ഭയഭക്തിയോടെ ജപിച്ച്‍, പയോവികാരാദി ഗുണങ്ങളുള്ള അന്നം കൊടുത്താല്‍, അന്നം കഴിച്ചാല്‍, ആ ദേവതാപ്രസാദത്താല്‍ കണ്ഠത്തിലെ രോഗങ്ങളും, ത്വക്കാകുന്ന ഇന്ദ്രിയത്തിന്റെ എല്ലാ രോഗങ്ങളും ഭേദമാവുകയും ചെയും. കണ്ഠഗോളത്തിന്റെ പതിനാറ്‍ ദേവതകളില്‍ ഒരു ദേവത പിണങ്ങിയാല്‍ പുറത്തേക്ക്‍വരുന്ന ശബ്ദാദികളില്‍ ഇടര്‍ച്ചയുണ്ടാവും, കഫത്തിന്റെ വികാരത്താല്‍ ശബ്ദങ്ങള്‍തമ്മില്‍ ചേര്‍ത്ത്‍ ഉച്ചരിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാവും, അനാവശ്യമായി ചുമ ഉണ്ടാവും, തുമ്മല്‍, ഇത്യാദിയൊക്കെ ഉണ്ടാവും. ആ ദേവതകളെ ത്ര്‌പ്തരാക്കിവെക്കാന്‍ ഹിതമല്ലാത്തതും സത്യമല്ലാത്തതുമായ വാക്കുകള്‍ പറയുമ്പോള്‍, ഓരോ ശബ്ദവും വൈഖരിയായി വരുമ്പോള്‍, അതിന്റെ പിന്നില്‍ മധ്യമയും പശ്യന്തിയും അതിനെല്ലാം കാരണമായ പരയും ഉണ്ടെന്നും പരാശ്രിതമായാണ്‌ ഓരോ ശബ്ദവും വരുന്നത്‍ എന്നും അറിയണം. ഒരു ശബ്ദംപോലും അഹിതപരമോ അസത്യപരമോ ഒരു ജീവിയുടെപോലും നിലനില്‍പ്പിനെ ഖണ്ഡിക്കുന്നതോ ആവരുത്‍ എന്നുമൊക്കെ ഭാരതീയ ഋഷീശ്വരന്മാര്‍ നിര്‍ബ്ബന്ധിക്കുന്നു.
വ്യക്തമായ സാധനകൾ ഇല്ലാതെ പുസ്തകങ്ങൾ മാത്രം വായിച്ച്ചുകൊണ്ടോ അനുഭവങ്ങളില്ലാതെ പുസ്തക വിജ്ഞാനം മാത്രം കയ്മുതലായുള്ള വേഷംകെട്ടിയ അഭിനവ താന്ത്രീക നാട്യക്കാരുടെ വാഗ്ജാലങ്ങളിൽ മയങ്ങിയോ തോന്നിയതുപോലെ തന്ത്രത്തെ കയ്കാര്യം ചെയ്യുന്നവരെ ഡാകിനിയും പരിവാരങ്ങളുംകൊതിയോടെ നോക്കിയിരിക്കുകയാണ്......"ജാഗ്രതായ്.. ." Sree.
"വിശുദ്ധിചക്രനിലയാഽഽരക്തവര്‍ണാ ത്രിലോചനാ
ഖട്വാംഗാദി പ്രഹരണാ വദനൈക സമാന്വിതാ (98)
പായസാന്നപ്രിയാ ത്വക്‍സ്ഥാ പശുലോകഭയങ്കരീ
അമ്ര്‌താദി മഹാശക്തിസംവ്ര്‌താ ഡാകിനീശ്വരീ (99)"
ലളിതാ സഹസ്രനാമം ..SREE--
Read more on- 
http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/

No comments:

Post a Comment