ഓരോ കാലത്ത് അപ്പോളുള്ള ആളുകളുടെ ബോധനിലവാരത്ത്തിനും സ്ഥലത്തിനും സാഹചര്യത്തിനുംഅനുസരിച്ചു നവീകരണത്തിനായി ഉണ്ടായ ആത്മീയ ശാസ്ത്രങ്ങളിൽ പൊതുവായ ചില പൊരുത്തങ്ങൾ ശ്രധിച്ച്ചിട്ടുള്ളവർക്ക് അറിയാൻ കഴിയുന്നതാണ്..ഉദാ ...ശിവശക്തി സംയോഗം ...എന്ന് താന്ത്രികരും അദ്വയ്താനുഭവം എന്ന് വയ്ദികരും യോഗം എന്ന് യോഗികളും ദൈവരാജ്യ പ്രാപ്തി എന്ന് ക്രയ്സ്തവരു ഫിറാസ എന്ന് ഇസ്ലാം അഥവാ സൂഫികളും ....നിർവാണം എന്ന് ബൗധരും പരിപൂർണ ലയനമായി ലഒത്സുവും അങ്ങനെ ...എല്ലാ ധാരകളിലെയും സൃഷ്ടാവിനെ തേടുന്ന വഴികളും ഒരിടത്ത് ഒന്ന് ചേരുന്നു...ഈ രണ്ടായതിന്റെ ലയനത്തിൽ ..ഈ ആശങ്കയുടെ വിരാമമായ സാക്ഷാത്കാരത്തിൽ ..അന്വേഷകനും അന്വേഷിതവുംഒന്നായി ചേരുന്ന പൂർണതയിൽ ..തുടക്കം മാത്രമേ വ്യത്യാസം ഉണ്ടാക്കുന്നുള്ളൂ..കാരണം നാമെല്ലാം യാത്ര തുടങ്ങുന്നത് പല സ്ഥലത്തുനിന്നും ഒരു ലക്ഷ്യത്തിലെക്കാണ് .കാരണം നാമെല്ലാം ഏറെ വ്യത്യസ്തരായാണ് പരമ പിതാവിൽ നിന്നും വഴിതെറ്റിയിരിക്കുന്നത്..അതുകൊണ്ടാണ് ഇത്രയേറെ മതങ്ങൾ ...സാധനരീതികൾ ...ഇതിൽ ബുദ്ധിമാൻ ആദ്യംതന്നെ തന്റെ മുൻവിധികൾ മാറ്റിവച്ചു സ്വയം സത്യസന്ധനാകും എന്നിട്ട് തുറന്നവനായി ഒഴിഞ്ഞ മനസ്സോടെ സത്യത്തെ തേടും...അപ്പോൾ തന്റെ ഉള്ളിലുള്ള സത്യത്തെ മാന്ത്രീകമായി സ്പർശിക്കുന്ന ഒരുവനെ ...അല്ലെങ്കിൽ ഒരു മാർഗത്തെ(മാര്ഗം തന്നെയാണ് ഗുരു,വ്യക്തിയല്ല )., തന്റെ ബൊധനിലവാരത്തിനു അനുസരിച്ചു തന്നെ സ്പര്ശിക്കുന്ന ഒരുവനെ തിരിച്ചറിയുന്നു...അവനിലൂടെ ഒരു മെഴുകുതിരിയിൽനിന്നും ചേര്ന്നിരിക്കുന്ന മറ്റൊന്നിലേക്കു അഗ്നി സംക്രമിക്കുംപോലെ ആ ജ്ഞാനം യാത്ര തുടരുന്നു...ഒരിക്കലും തീരാത്ത പ്രവാസം.......കാരണം ആ ജ്ഞാനം തന്നെയാണ് "ഞാൻ" എന്നാ പരമാത്മബോധം സൂര്യനും സൂര്യൻ മനുവിനും മനു ഇഷ്വാകുവിനും നൽകിയതും അർജുനനു ലഭിച്ചതും യാജ്ഞവൽക്യൻ മയ്ത്രെയിക്കും ഗാര്ഗിക്കും നൽകിയതും ബുദ്ധൻ മഹാകാശ്യപന് നല്കിയതും ക്രിസ്തു യോഹന്നാന്നു നൽകിയതും ഇന്ന് രാമണമഹര്ഷിയിലൂടെയും ഒഷോയിലൂടെയും ജിദ്ദു കൃഷ്ണമൂര്ത്തിയിലൂടെയും അൽപ്പം കൂടി ഉയർന്ന ബോധനിലവാരത്ത്തിൽ എത്തുമ്പോൾ നക്ഷത്രങ്ങളിലൂടെയും നമ്മുടെ അടുത്ത വീട്ടിലെ കയ്ക്കുഞ്ഞിലൂടെയും കടന്നു വരുന്നത് .അല്പ്പംകൂടി ബോധപരമായി ഉയരുമ്പോൾ ലോകത്തിന്റെ ഭാഗമായ ഈ ശരീരത്തിന്റെ ഭാഗങ്ങൾ മാത്രമായ വൃക്ഷങ്ങളിലൂടെയും പുഴകളിലൂടെയും അരുവിയിലൂടെയും...പക്ഷികളിലൂടെയും പുഷ്പങ്ങളി ലൂടെയും അൽപ്പംകൂടി ഉയരുമ്പോൾ അരുവിയിലെ ഉരുണ്ട പായല്പിടി ച്ച നനുത്ത പാറക്കല്ലുകളിലൂടെപോലും അതായത് അല്പ്പംകൂടി കഴിഞ്ഞാൽ സ്വയം കണ്ണുകൾ അടക്കുമ്പോൾ പോലും നമ്മിൽ ആദ്യമേതന്നെ ഉള്ള ഈ ജ്ഞാനത്തിൽ എവിടെയാണ് ഒരു അതിർത്തി വരക്കേണ്ടത്? എവിടെയാണ് സത്യത്തിൽ ഒരു മാർഗത്തെ നല്ലതെന്നും ചീത്തയെന്നും പറയേണ്ടത്? അറിയില്ല....കാരണം ഈ പൂർണമായ അറിവില്ലായ്മയുടെ നിഷ്കളങ്കതയിലാണ് ,സമർപ്പണത്തിലാണ് ദൈവം വിടർന്നു പുഷ്പിക്കുന്നത്.ധ്യാനം സംഭവിക്കുന്നത്...അത് അറിയാൻ സ്വയം സത്യസന്ധനാകുകയും സത്യത്തെ സ്നേഹിക്കുകയും മാത്രമേ വേണ്ടു.....സത്യംതന്നെയാണ് ജ്നാനത്തിലെക്കുള്ള ആ വാതിൽ-- SREE--
Read more on-
http://sreedharannamboothir.blogspot.in/
Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
Read more on-
http://sreedharannamboothir.blogspot.in/
Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
No comments:
Post a Comment