Thursday, December 31, 2015

ധ്യാനത്തിന്റെ അതീന്ദ്രിയമായ അത്ഭുതകരമായ യാത്രയിൽ യാതൊരു കൂട്ടും ഇല്ലാതെ ,യാതൊരു സയ്ന് ബോർഡുകളും ഇല്ലാതെയാണ് നാം ആഴത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നത്.അപ്പോൾ മനസ്സ് വഴിയിലുടനീളം ചതിക്കുഴികൾ സൃഷ്ടിച്ചു വീഴ്ത്ത്തിക്കൊണ്ടെയിരിക്കും ...പലപ്പോഴും അത് ബോധമാണ് എന്ന രീതിയിൽ അഭിനയിച്ചു കുഴികളിൽ ചാടിക്കുന്നു..അങ്ങനെ സാധകർ വഴിതെറ്റുന്നു...നാം ശരിയിലെക്കാണോ തെറ്റി ലെക്കാണോ എന്ന് പോകുന്നത് അറിയാനുള്ള മാനദണ്ഡം എന്താണ് ?. തന്ത്ര പറയുന്നു ......ഉത്തരം വളരെ ലളിതം ..നാം ആത്മസാക്ഷാത്കാരത്ത്തിന്റെ ശരിയായ പാതയിലായിരിക്കുംപോൾ സഹജമായ സന്തോഷം (ആനന്ദം ) കൂടിക്കൂടി വരുന്നതായി,ജീവിതത്തിന്റെ ഒഴുക്ക് കൂടുതൽ കൂടുതൽ അനായാസമായി അനുഭവപ്പെടുന്നു.അപ്പോൾ നാം ശരിയായി പോകുന്നു.എന്നാൽ ആനന്ദവാനാകുവാനുള്ള നമ്മുടെ ശ്രമം പലവഴിക്കും കൂടുതൽ നടക്കുന്നുവെങ്കിൽ അത് തെറ്റായിപ്പോകുന്നു...അതായത് നാം കൂടുതൽ ശ്രമകരമായി പലതരത്തിൽ ധ്യാനിക്കുകയാണെങ്കിൽ അതൊരു ബുദ്ധിമുട്ടാണ്...നമുക്കും മറ്റുള്ളവർക്കും ..മിക്കവരും എന്തെങ്കിലും ലക്‌ഷ്യം വച്ചിട്ടു ധ്യാനിക്കുവാൻ തുടങ്ങുമ്പോഴാണ് ഈ പ്രശ്നം കൂടുതൽ .അനുഭവപ്പെടുക...ധ്യാനത്തിൽ കുണ്ടലിനിയുടെ അതീന്ദ്രിയാനുഭവങ്ങൾക്കുള്ള ആഗ്രഹമോ ആത്മ സാക്ഷാത്കാരത്തിനുള്ള അനുഭവമോ അതിസൂക്ഷ്മമായിട്ടെങ്കിലും ഉണ്ടെങ്കിൽ അവകൾ ഒരിക്കലും സംഭവിക്കില്ല.ആഗ്രഹങ്ങളുടെ ,മനസിന്റെ അസാന്നിധ്യത്തിൽ മാത്രമേ അവ സംഭവിക്കു.കാരണം ആഗ്രഹങ്ങൾ,ലക്ഷ്യങ്ങൾ എല്ലാം അയതാർതമായ ഭാവികാലത്തിൽ നമ്മുടെ ശ്രദ്ധയെ ഉറപ്പിക്കുന്നു...അവ വർത്തമാനകാലത്തിൽ സദാ അനുഭവിക്കുന്ന ഉള്ളിലെ ആനന്ദമായ പരമാത്മ ബോധവുമായി ഉള്ള ബന്ധം നഷ്ടപ്പെടുത്തുകയാണ് ചെയ്യുക...അതിനാൽ ഇപ്പോൾത്തന്നെ ഉറപ്പിക്കുക. ഒന്നുംതന്നെ കണ്ടെത്താനോ നേടുവാനോ അനുഭവിക്കുവാനൊ അ വിടെയില്ല...... ഒരു എഫര്ട്ടും ഇടാതെ എല്ലാ ഭാവികളെയും ഭൂതകാല ചിന്തകളെയും വിട്ടു ഒരു നിശ്വാസമെടുത്ത്‌ വിശ്രാന്തിയിലേക്ക് ഇവിടേയ്ക്ക്,ഈ നിമിഷത്തിലേക്ക്‌ വന്നാൽ ആ ദൈവരാജ്യം ഉള്ളിൽ അപ്പോൾത്തന്നെ ഒരുനിമിഷം അനുഭവിക്കാൻ കഴിയുന്നതാണ്..എന്നാൽ ആ ഒരു നിമിഷത്തിനു ശേഷം കാമരൂപനായ ,സാത്താനായ മനസ്സുവന്നു പ്രസ്താവന ഇറക്കും "മനോഹരം " ആതോടെ യോഗാനന്ദത്തിൽ ഇരിക്കുന്ന ബോധം സങ്കൽപ്പലോകമായ വാക്കുകളിലേക്കു വീണ്ടും തിരികെ വരുന്നു.അതോടെ എല്ലാം തീരുന്നു....വീണ്ടും ശക്തമായ ജനന മരണങ്ങളുടെ ചക്രം ചവുട്ടൽ തുടരുന്നു...SREE--
Read more on- 
http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/

No comments:

Post a Comment