യഥാർത്ഥ മൗനത്തിൽ (ആന്തരീക മൗനം )നാം എല്ലാം നിരീക്ഷിക്കുന്നവനാകുന്നു.അറിയുന്നവനാകുന്നു.സ്വീകരിക്കുന്നവനാകുന്നു.എല്ലാം നമ്മിലേക്ക് താനേ വരുന്നു.ഇന്രിയങ്ങളിലൂടെ വരുന്ന എല്ലാ സംവേദനങ്ങളും അറിയുകയും സ്വീകരിക്കുകയും ചെയ്യുന്നു.എന്നാൽ നാം ചിന്തിക്കുവാനോ മറ്റുള്ളവരോട് സംസാരിക്കുവാനോ തുടങ്ങുമ്പോൾ ഈ ഇന്ദ്രിയ സംവേദനങ്ങളെ അറിയാതെ,അവയെ (ജീവിക്കൽ എന്നാ പ്രക്രിയയെ,ജീവിതത്തെ )അവഗണിച്ചുകൊണ്ട്ബോധം നമുക്ക് പുറത്തേക്ക് സഞ്ചരിക്കുന്നു.നമ്മുടെ ഉള്ളിൽനിന്നും എന്തോ നമുക്ക് പുറത്തേക്ക് പോകുന്നു.ഏതോ അടിയിലുള്ള ജീവ ശക്തിയുമായി ഉള്ള ബന്ധത്തിന്റെ ഞെട്ട് അറ്റ് പോകുന്നുനാം പുറം ലോകത്തേക്ക് പോകുന്നു.ദാ നാം പുഅത്തെ ലോകത്തിലായിക്കഴിഞ്ഞു .നമ്മുടെ ഊർജം ഏറെ കുറഞ്ഞു കഴിഞ്ഞു.നില തപ്പിയിട്ടും അടിയിൽ കിട്ടുന്നില്ല.ചരട് പൊട്ടിയ പട്ടം പോലെ നാം അലയാൻ തുടങ്ങുന്നു. പുറത്ത് അലയുംപോഴും സ്വകാര്യമായി ആ വാതിൽ അകത്തു പരതുന്നു..അപ്പോൾ ഒരേസമയം എല്ലാ ഇന്ദ്രിയ സംവേദനങ്ങളെയും മുൻപത്തെ പോലെ ശ്രദ്ധിക്കുവാൻ കഴിയാതെ വരുന്നു.ശക്തമായ കർമ്മബന്ധങ്ങളെ നേരിടേണ്ടി വരുന്നു.നാം നരകത്തിന്റെ പുത്രനായിക്കഴിഞ്ഞു .സ്വർഗം നമുക്കന്യമായിക്കഴിഞ്ഞു.വീണ്ടും നമുക്ക് തിരിച്ചു പോകണ്ടേ ?കുട്ടിക്കാലത്തിൽ ചിന്തകളില്ലാതെ ഇന്ദ്രിയങ്ങളെ മുഴുവൻ ഉപയോഗിച്ചു ആന്തരീക മൗനത്തൊടെ നിറഞ്ഞു കളിച്ച ആ ബോധലോകത്തിലേക്ക് ? തിരിച്ചറിവോടെ ആ സ്വാതന്ത്രിയത്ത്തിന്റെ സ്വർഗലോകത്ത്തിലേക്ക്.?SREE--
Read more on-
http://sreedharannamboothir.blogspot.in/
Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
Read more on-
http://sreedharannamboothir.blogspot.in/
Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
No comments:
Post a Comment