മഹാഭാരതം വായിക്കപ്പെടെണ്ടത് അതിന്റെ തികച്ചും ഉപരിപ്ലവങ്ങളായ സംഭവങ്ങളെയോ വ്യക്തിദൗർബല്യങ്ങളേയൊ വച്ചല്ല.അതിലെ സംഭവങ്ങൾ മനുഷ്യരെ യഥാർത്ഥ ധർമ്മത്തിന്റെ ഗതിവിഗതികളെ കുറിച്ചു പരിശീലിപ്പിക്കുവാൻ ഉള്ളതാണ്.അത് മനസ്സിരുത്തി വായിക്കുന്നവൻ അതിസൂക്ഷ്മമായ കർമ്മ ബന്ധങ്ങളെ നന്നായി അറിയുന്നവനും .അങ്ങനെ അതിൽ പെടാതെ ഒരു നല്ല കുങ്ങ്ഫു മാസ്റ്ററെപോലെ ജീവിത യുദ്ധത്തിന്റെ കർമ്മബന്ധങ്ങളാകുന്ന ഊര്ജരൂപങ്ങളുടെ കെട്ടുപാടുകളിൽ പെടാതെ രക്ഷപെട്ടു മുന്നോട്ടു പോകേണ്ടതെങ്ങനെ എന്നും അറിയുന്നു. ധർമ്മപുത്രരെ അവസാനം വരെ അനുഗമിച്ച നായയെ കൂടാതെ ഉള്ള സ്വർഗം തനിക്കു വേണ്ട എന്ന് പറയുമ്പോൾ നായയായി വന്ന യമധർമ്മൻ യുധിഷ്ടിരനെ സ്വർഗത്തിലേക്ക് കയറ്റുന്നു .ഇവിടെ ജീവിതാവസാനം വരെ ധർമ്മം എന്ന ബോധാവസ്ഥ ഒരുവനെ കർമ്മബന്ധങ്ങളില്ലാതെ വിജയത്തിലെത്തിക്കുന്നതു എങ്ങനെയെന്നു മനോഹരമായി ,ലളിതമായി ഒരുവന് ഈ കഥകളിലൂടെ വെളിവാകുന്നു .ഇതൊന്നും പ്രായോഗത്തിൽ ഇല്ലാത്തതിന്റെ ബോധശൂന്യതയാണ് നാട് മുഴുവൻ ഇന്ന് കാണുന്നത്.കര്മ്മത്ത്തിന്റെ തിരിച്ചടികളെപറ്റി അറിയാതെ വഴിതെറ്റുന്ന പുതിയ തലമുറകൾ .അല്ലാതെ അതിലെ കഥാപാത്രങ്ങളെ "രണ്ടാമൂഴം" എന്നൊക്കെ പറഞ്ഞു എടുത്തു വ്യഭിചരിച്ചു നശിപ്പിക്കുന്നത് കൃഷ്ണ ദ്വൈപായന വ്യാസൻ തിരിച്ചു വരില്ല എന്ന തന്റെടമുള്ളതുകൊണ്ടാണ് .വരുമായിരുന്നെങ്കിൽ അദ്ദേഹം തന്റെ വാക്കുകളാകുന്ന സുദർശനം ഇവർക്കെതിരെ പ്രയോഗിച്ചാലും തെറ്റ് പറയാൻ കഴിയില്ല.SREE--
Read more on-
http://sreedharannamboothir.blogspot.in/
Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
Read more on-
http://sreedharannamboothir.blogspot.in/
Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/
No comments:
Post a Comment