സാധനകളും ധ്യാനവും ബോധോദയവും സമാധിയും എന്നൊക്കെ പാതയിൽ എല്ലാവരും ഉപയോഗിക്കാറുള്ള വാക്കുകൾ . എന്താണ് ഇതു നാലും തമ്മിലുള്ള വ്യത്യാസം .
1, സാധനകൾ :-
ഓരോ മനുഷ്യരും വ്യത്യസ്തമായിട്ടാണ് വഴിതെറ്റിയിരിക്കുന്നത് . ഒന്നും ചെയ്യാതിരിക്കാൻ .കുട്ടികളെപോലെ ചിന്തകളില്ലാതെ വർത്തമാനകാലത്തിൽ ,ബോധത്തിൽ തുടരുവാൻ,സത്യലോകത്ത് തുടരുവാൻ അവന് പരിശീലിക്കെണ്ടിയിരിക്കുന്നു .അപ്പോൾ ഒരു ഒരു സത്യാന്വെഷിയിൽ ധ്യാനം സംഭവിക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കപെടുന്നു.അതുമാത്രമേ ഒരു സത്യാന്വേഷിക്ക് ചെയ്യാൻ സാധിക്കു .വെള്ളം ഒഴുകി നമ്മുടെ പറമ്പിലേക്ക് വരുവാൻ നാം കുഴി എടുക്കുംപോലെ നമ്മുടെ വ്യക്തിത്വത്തെ പൂർണമായി സമർപ്പിക്കുംപോഴേ ഈ നിലം ഒരുക്കപ്പെടുന്നു ള്ളൂ .അതിനാലാണ് ആത്മീയ പ്രണയം എന്ന ഭക്തി ഗുണംചെയ്യുന്നത്.പ്രണയം പുറ ത്തെക്കാകുമ്പോൾ അത് സ്വാർതതയും അഹംബൊധവും നിരാശയും ഉണ്ടാക്കുകയും അകത്തെക്കാകുംപോൾ ത്യാഗവും സമർപ്പണവും ധ്യാനജന്യവും ആകുന്നു.ഉള്ളിലെ ധ്യാനം എന്ന എന്ന ഊർജത്തിന്റെ മുകളിലേക്കുള്ള ഗതി "അതിനു " തോന്നുംപോഴേ സംഭവിക്കു.അതുകൊണ്ടാണ് ക്രിസ്തു പറഞ്ഞത് "ദൈവരാജ്യം പുളിച്ച മാവുപോലെയും ,ഒരുവൻ വിത്ത് വിതച്ചു കാത്തിരിക്കുന്നത് പോലെയുമാണെന്ന് ".
2, ധ്യാനം :-
ധ്യാനം എന്നത് സാധനകളുടെ ഫലമായോ അല്ലാതെയോ ഒരുവനിൽ സംഭവിക്കുന്ന ബോധപരമായ ഉന്നതിയാണ് .ചിന്തകളോ സങ്കല്പ്പങ്ങളോ ഇല്ലാതെ തന്റെ ബോധകെന്ദ്രത്തിൽ തുടരാൻ ധ്യാനം അറിഞ്ഞയാൾക്ക് കഴിയുന്നു .ധ്യാനം സംഭവിച്ചവനു, ഇരുട്ടത്ത് തപ്പിത്തടയുന്നവന് വാതിൽ കണ്ടുകിട്ടുംപോഴുള്ള സന്തോഷം ,ആനന്ദം ഉണ്ടാകുന്നു .അവൻ നിർമനത്തിലെക്കു എത്തിച്ചേരുകയും യോഗം സംഭവിക്കുന്നതിനുള്ള എല്ലാ സാഹചര്യവുംഅവനിൽ സ്രിഷ്ടിക്കപ്പെടുകയും ആ ആഹ്ലാദം ഉയർന്നു തുടങ്ങുകയും ചെയ്യുന്നു.ധ്യാനിക്കകുന്നവൻ ഉണർച്ച വാതിൽവരെ എത്തിവാതിൽ തുറന്നിരിക്കുന്നു.ആ പ്രകാശം വാതിലിലൂടെ അവനിൽ പതിക്കുകയും ചെയ്യുന്നു.
3.ബോധോദയം
:- ഇത് ഒരുവന്റെ സൂക്ഷ്മോർജത്ത്തിന്റെ വലിയ ആനതരീക വിസ്ഫോടനമാണ് .ഇത് സാധാരണയായി ധ്യാനം സംഭവിച്ചിട്ടുള്ള ആളിൽ ഒരു നിമിഷംകൊണ്ടോ പടിപടിയായോ സംഭവിക്കുന്നു .ഇത് പൂർണമായ ഉണര്ച്ചയാണ് .ഇവിടെ താൻ ഉണർന്നിരുന്നു എന്ന് തെറ്റിദ്ധരിച്ച ജാഗ്രത്തായ സാധാരണ ലോകം സത്യത്തിൽ ഒരു ഹിപ്നോട്ടയ്സ്ഡായ (മോഹനിദ്ര ) ഉറക്കമായിരുന്നു എന്ന് തിരിച്ചറിയുന്ന അവസ്ഥ . ബോധോദയം നേടുന്നവർ ഈ ലോകത്തെ അനുഭവിപ്പിക്കുന്ന കൂടുതൽ സത്യസന്ധമായ ആധാരമായ മറ്റൊരു ലോകത്ത് ഉണരുകയാണ് ചെയ്യുക.ഇവർക്ക് രണ്ടു ലോകവും കാണാൻ സാധിക്കുന്നു.കാരണം അവർ ജാഗ്രത്തിനെ മറ്റുള്ളവരേക്കാൾ നന്നായി മനസ്സിലാക്കുന്നു.അതുകൊണ്ടുതന്നെ ഈ ലോകത്ത് ഏറ്റവും ആനന്ദമനുഭവിക്കുന്നവരായി അവർ മാറുന്നു.ഇവിടെ പുറത്ത് ചുറ്റിത്തിരിയുന്ന ബാഹ്യബോധം ആന്തരീക ബോധവുമായി ഒന്നാകുന്നു.ഇവർക്ക് ലോകത്തിന്റെ മുഴുവൻ അസ്തിത്വത്തിന്റെ സാരാംശം അറിവാകുന്നു.ഇവിടെ അനന്ത പ്രകാശരൂപമായി ഒരുവൻ സ്വയം അറിയുന്നു.അവൻ അകത്തേക്ക് പ്രവേശിക്കുന്നു .അപ്പോഴാണ് അയാൾ തിരിച്ചറിയുന്നത് താൻ ഇരുട്ടുനിറഞ്ഞ പുറത്തായിരുന്നു എന്ന്.എങ്കിലും വെള്ളം കോരാനായി അയാൾ അത് പുറം ലോകമാണെന്ന് ഉത്തമ ബോധത്തോടെ അറിഞ്ഞു വീട്ടിൽനിന്നും പുറത്ത് പോയി വെള്ളം കോരിവരികയും ചെയ്യുന്നു.
4.സമാധി :-
ബോധോദയം നേടുന്ന മനുഷ്യന് സംഭവിക്കുന്ന സ്വാഭാവികമായ പരിണാമം .ഇടക്കിടക്ക് സത്യലോകം അതിന്റെ എല്ലാ ഗാംഭീര്യത്തൊടെയും അനുഭവിച്ച സാധകൻ തന്റെ ബോധത്തെ ഇടക്കിടക്ക് മരണമില്ലാത്ത ഈ തുരീയ ലോകത്തും ഇടക്കിടക്ക് നശ്വരമായ ,അതായത് ആലോകത്ത് ജീവിക്കുന്നവരെ സംബന്ധിച്ചു സങ്കല്പ്പംപോലെ പ്രാധാന്യം കുറഞ്ഞ ( അപ്പോഴും പ്രാധാന്യമുണ്ട് )ഈ കാണപ്പെടുന്ന പുറംലോകത്തും വ്യാപരിപ്പിച്ച്ചുകൊണ്ടിരിക്കുന്നു (സവികൽപ്പം ).എന്നാൽ പൂർണമായി തന്റെ ബാഹ്യലോകത്തെ ഒട്ടും പ്രാധാന്യം നല്കാതെ ഉപേക്ഷിക്കാൻ തയാറാകുകയും,മരണമില്ലാത്ത, ശൂന്യതയെന്നോ പൂർണതയെന്നോ പറയാൻ കഴിയാത്ത ആനന്ദം മാത്രമായ ആ ലൊകത്തിൽ സ്ഥിരമായി തുടരുകയുംചെയ്യുന്ന അവസ്ഥ വന്നുചേരുമ്പൊൾ അത് പുനർജന്മത്തിന്റെ ബീജങ്ങൾ ഒന്നുംതന്നെ അവശേഷിപ്പിക്കാത്ത നിർബീജ മഹാസമാധിയായി തീരുന്നു .അയാൾ സ്വന്തം വീട്ടിലെത്തി ആശ്വാസത്തോടെ കതക് അടച്ചു ലൈറ്റിട്ടു കഴിഞ്ഞു.SREE--
Read more on-
http://sreedharannamboothir.blogspot.in/
Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/

No comments:
Post a Comment