Thursday, December 31, 2015

സാധാരണ ഗതിക്കു ഒരാള് ധ്യാനിക്കാൻ തുടങ്ങുമ്പോൾ അയാളിൽ ആദ്യം അനിയന്ത്രിതമായി ഉയരുന്നത് രതിയും ദേഷ്യവും തുടങ്ങി പല നിഷേധാത്മക രീതികളാണ്..... .."ഇതെന്താണിങ്ങനെ ഞാൻ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ ..?" എന്ന് അത്ഭുതപ്പെടുകയും ചെയ്യും.അപ്പോൾ ഭയത്തോടെ അവർ ധ്യാനം നിറുത്തി കേബിൾ tv കാണും .
ഇതിനു കാരണം എന്താണ് എന്ന് നോക്കാം. നാം ഇന്നുവരെ പരിചയിച്ചിട്ടില്ലാത്ത നമ്മിലെ ഉപബോധ മനസ്സിലെ യഥാർത്ഥ വ്യക്തിത്വം പുറത്തേക്ക് വരാൻ ശ്രമിക്കുന്നതാണ് അത്.ഇന്ദ്രിയങ്ങളിലൂടെ സദാ പുറത്തേക്ക് ശ്രദ്ധിച്ചു ശീലിച്ചവൻ ധ്യാനത്തിലൂടെ അകത്തേക്ക് തുറന്നവനാകുന്നു.അപ്പോൾ അതുവരെ പുറത്ത് അനുഭവിക്കാൻ സാധിക്കാത്ത വികാരങ്ങൾ അകത്തു ഉപബോധമനസ്സിൽ മോചനം കാത്തു കെട്ടി കിടക്കുകയാണ് .ഉദാ :ഒരു ചെറുപ്പക്കാരന്റെ ജന്മ വാസന മൂലം അടുത്തുകൂടി പോകുന്ന സുന്ദരിയെ നോക്കാൻ ആഗ്രഹിക്കുന്നു.എന്നാൽ സമൂഹബോധം അയാളെ അതില്നിന്നും തടയുന്നു...അത്, ആ ആഗ്രഹ ഊര്ജം നേരെ അകത്തേക്ക് പോകുന്നു....കെട്ടി കിടക്കുന്നു...ആ ശേഖരത്തിൽ കൂടുതലും സെക്സും വയലൻസും ഒക്കെയാണ് ...ആ സമയം സാധനാ മാർഗങ്ങളിലൂടെയുള്ള ബോധ വര്ധനവിലൂടെ ഇവക്കെല്ലാം സാക്ഷിയായി വർത്തിക്കുവാൻ കഴിഞ്ഞാൽ ...അവയിൽ തൊടാതെ അവ പുറത്തേക്ക് കുത്തിയൊലിച്ചു പോകുന്നത് കണ്ടുകൊണ്ടേയിരിക്കുക (ബോധത്തോടെ ) ആണ് വേണ്ടത്...അപ്പോൾ അവസാനം അവിടം ശൂന്യമാവുകയും ശുധബോധം അവശേഷിക്കുകയും ചെയ്യും..അപ്പോൾ ആ ആനന്ദത്തിന്റെ ഖനി അഥവാ ഈശ്വരൻ അകത്തും പുറത്തും അനന്തമായി വികസിക്കുന്നു ..ആ പ്രളയത്തിൽ സർവതും ലയിക്കുന്നു....ജിവിതം ആനന്ദപൂർണമാകുന്നു .അതിനാൽ ഈ പ്രതിഭാസം ഉണ്ടാകുന്നുവെങ്കിൽ ഭയപ്പെടാതെ ഈ സത്യം അറിയുകയാണ് വേണ്ടത്..""നാം ശരിയായ പാതയിലാണ് ....SREE--
Read more on- 
http://sreedharannamboothir.blogspot.in/

Like-https://www.facebook.com/Thapovan-spiritual-research-and-meditation-centre-520513041382625/

No comments:

Post a Comment